സാന്‍ സിറോയില്‍ അഞ്ചടിച്ച് ഇന്റര്‍ മിലാന്‍; നാട്ടങ്കത്തില്‍ എസി മിലാനെ വീഴ്ത്തി

കളിയുടെ അഞ്ചാം മിനിറ്റില്‍ തുടങ്ങിയ ഗോളടി അവര്‍ ഇഞ്ച്വറി ടൈമിലാണ് അവസാനിപ്പിച്ചത്
ഇരട്ട ​ഗോൾ നേടിയ മിഖിതാര്യന്റെ ആവേശം/ ട്വിറ്റർ
ഇരട്ട ​ഗോൾ നേടിയ മിഖിതാര്യന്റെ ആവേശം/ ട്വിറ്റർ

മിലാന്‍: ഇറ്റാലിയന്‍ സീരി എയിലെ സീസണിലെ ആദ്യ മിലാന്‍ നാട്ടങ്കത്തില്‍ ഇന്റര്‍ മിലാന് സ്വന്തം തട്ടകത്തില്‍ വമ്പന്‍ ജയം. എസി മിലാനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് അവര്‍ തകര്‍ത്തു. 

കളിയുടെ അഞ്ചാം മിനിറ്റില്‍ തുടങ്ങിയ ഗോളടി അവര്‍ ഇഞ്ച്വറി ടൈമിലാണ് അവസാനിപ്പിച്ചത്. എസി മിലാന്റെ ആശ്വാസ ഗോള്‍ 57ാം മിനിറ്റിലാണ് വന്നത്. ഈ ഗോളിനു ശേഷം അവര്‍ മൂന്ന് ഗോള്‍ കൂടി വഴങ്ങിയാണ് എസി മിലാന്‍ തട്ടകമായ സാന്‍ സീറോയില്‍ വീണത്. 

ഇന്ററിനായി ഹെന്റിച് മിഖിതാര്യന്‍ ഇരട്ട ഗോളുകള്‍ നേടി. അഞ്ചാം മിനിറ്റില്‍ ഗോളടിക്ക് തുടക്കമിട്ടതും മിഖിതാര്യന്‍ തന്നെ. 69ാം മിനിറ്റിലാണ് താരം എസി മിലാന്റെ മൂന്നാം ഗോളും തന്റെ രണ്ടാം ഗോളും താരം വലയിലാക്കിയത്. 

ആദ്യ ഗോളിനു ശേഷം 38ാം മിനിറ്റിലും എസി മിലാന്‍ ലക്ഷ്യം കണ്ടു. മാര്‍ക്കസ് തുറാമാണ് ഗോള്‍ നേടിയത്. 

രണ്ടാം പകുതി തുടങ്ങി 57ാം മിനിറ്റില്‍ റാഫേല്‍ ലിയാവോയിലൂടെ ഒരു ഗോള്‍ മടക്കി എസി മിലാന്‍ തിരിച്ചു വരാന്‍ ശ്രമിച്ചു. എന്നാല്‍ 69ല്‍ മിഖിതാര്യന്‍ ഗോള്‍ വന്ന് പത്ത് മിനിറ്റിനുള്ളില്‍ എസി മിലാന്‍ പെനാല്‍റ്റി വഴങ്ങി. ഇന്ററിനായി കിക്കെടുത്തത് ഹഗന്‍ ചലനോഗ്ലു. പന്ത് ലക്ഷ്യത്തില്‍. അഞ്ചാം ഗോള്‍ ഇഞ്ച്വറി ടൈമില്‍ ഡേവിഡ് ഫ്രാറ്റസിയും വലയിലെത്തിച്ചു. 

തുടര്‍ച്ചയായി നാല് ജയവുമായി ഇന്റര്‍ 12 പോയിന്റുമായി തലപ്പത്ത്. രണ്ടാമതുള്ള യുവന്റസിന് നാല് കളിയില്‍ നിന്നു പത്ത് പോയിന്റ്. മൂന്ന് തുടര്‍ ജയവുമായാണ് എസി മിലാനും ഡെര്‍ബിക്ക് ഇറങ്ങിയത്. സീസണിലെ ആദ്യ തോല്‍വി പക്ഷേ അവര്‍ക്ക് നേരിട്ടു. ഒന്‍പത് പോയിന്റുമായി അവര്‍ മൂന്നാമത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com