അശ്വിന്‍ ലോകകപ്പ് ടീമിലേക്ക്?; പരിഗണിക്കുന്നതായി സൂചന

സ്പിന്നര്‍ - ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ അശ്വിന്‍ ടീമിന്റെ പരിഗണനയിലുണ്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനെ ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ അക്ഷര്‍ പട്ടേലിന് പകരമാണ് അശ്വിനെ ടീമിലേക്ക് പരിഗണിക്കുന്നത്. നായകന്‍ രോഹിത് ശര്‍മ്മ തന്നെയാണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്. 

'സ്പിന്നര്‍ - ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ അശ്വിന്‍ ടീമിന്റെ പരിഗണനയിലുണ്ട്. അശ്വിനുമായി താന്‍ ഫോണില്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അവസാന നിമിഷമാണ് അക്ഷറിന് പരിക്കേറ്റത്. അപ്പോള്‍ ലഭ്യമായത് വാഷിംഗ്ടണ്‍ സുന്ദറാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ അക്ഷറിന് പകരം ഏഷ്യാകപ്പ് ഫൈനലില്‍ കളിപ്പിച്ചത്'. 

ഏഷ്യാകപ്പ് ഫൈനല്‍ വിജയത്തിന് ശേഷം രോഹിത് ശര്‍മ്മ പറഞ്ഞു. സുന്ദര്‍ ഏഷ്യന്‍ ഗെയിംസ് ക്യാമ്പിലുണ്ടായിരുന്നു. ഗെയിംസില്‍ കളിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അയാള്‍. ഈ സാഹചര്യത്തിലായിരുന്നു താരത്തെ ടീമിലെടുത്തതെന്നും രോഹിത് വിശദീകരിച്ചു. പരിക്കേറ്റ അക്ഷറിന് പകരമാണ് വാഷ്ംഗ്ടണ്‍ സുന്ദറിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. സുന്ദര്‍ ഏഷ്യാകപ്പ് ഫൈനലിന്റെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുകയും ചെയ്തു.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com