'ഭാര്യ ജോലി ചെയ്താല്‍ സമൂഹം നശിക്കും'- സ്ത്രീ വിരുദ്ധ പരാമർശത്തിൽ ക്ഷമ പറഞ്ഞ് ബം​ഗ്ലാദേശ് ക്രിക്കറ്റ് താരം

സംഭവം വൻ വിവാദമായതോടെ ബം​ഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് താരവുമായി സംസാരിച്ചിരുന്നു. നിലവിൽ അവർ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ധാക്ക: സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ വിവാദത്തിൽപ്പെട്ട ബംഗ്ലാദേശ് ക്രിക്കറ്റ് താരം തൻസിം ഹസൻ ഷാകിബ് ക്ഷമ പറഞ്ഞ് രം​ഗത്ത്. താരത്തിന്റെ സാമൂഹിക മാധ്യമ പോസ്റ്റാണ് വിവാദമായി മാറിയത്. നിരവധി സ്ത്രീ വിമോചന പ്രവര്‍ത്തകരും ഫെമിനിസ്റ്റുകളും താരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. പിന്നാലെയാണ് ക്ഷമ ചോദിച്ച് താരം രം​ഗത്തെത്തിയത്. 

സംഭവം വൻ വിവാദമായതോടെ ബം​ഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് താരവുമായി സംസാരിച്ചിരുന്നു. നിലവിൽ അവർ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. എന്നാൽ താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ നിരീക്ഷിക്കുമെന്നു ബിസിബി വ്യക്തമാക്കി. 

'ഭാര്യ ജോലി ചെയ്താല്‍ ഭര്‍ത്താവിന്റെ അവകാശങ്ങള്‍ ഉറപ്പാക്കപ്പെടില്ല. ഭാര്യ ജോലി ചെയ്താല്‍ കുട്ടിയുടെ അവകാശം സംരക്ഷിക്കപ്പെടില്ല. ഭാര്യ ജോലി ചെയ്താല്‍ അവളുടെ സൗന്ദര്യം നഷ്ടമാകും. ഭാര്യ ജോലി ചെയ്താല്‍ കുടുംബം തകരും. ഭാര്യ ജോലി ചെയ്താല്‍ സമൂഹം നശിക്കും'- എന്നായിരുന്നു പോസ്റ്റ്. 

നേരത്തെയും തന്‍സിം ഹസന്‍ വിവാദ കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഒരു യൂണിവേഴ്‌സിറ്റിയിലെ പുരുഷ സുഹൃത്തുക്കളുമായി സ്വതന്ത്രമായി ഇടപഴകിയ സ്ത്രീയെ' വിവാഹം കഴിച്ചാല്‍ മക്കള്‍ക്ക് 'എളിമയുള്ള' അമ്മ ഉണ്ടാകില്ലെന്ന് മറ്റൊരു പോസ്റ്റില്‍ തന്‍സിം അഭിപ്രായപ്പെട്ടിരുന്നു.

വിവാദ പരാമര്‍ശങ്ങളില്‍ തന്‍സിമിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടെന്നും, അന്വേഷണം നടക്കുകയാണെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. 20 കാരനായ തന്‍സിം ഏഷ്യാകപ്പില്‍ ഇന്ത്യക്കെതിരെ കളിച്ചിരുന്നു. രോഹിത് ശര്‍മ്മയെ പുറത്താക്കുകയും ചെയ്തു. താരം 12 ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com