സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി ഗില്‍- ഋതുരാജ് ഓപ്പണിങ് സഖ്യം; ഇന്ത്യക്ക് 3 വിക്കറ്റുകള്‍ നഷ്ടം

ഋതുരാജ് ആണ് ആദ്യം മടങ്ങിയത്. താരം 71 റണ്‍സെടുത്തു. ആദം സാംപയാണ് കൂട്ടുകെട്ടു പൊളിച്ചത്
ഗിൽ- ഋതുരാജ് സഖ്യം/ പിടിഐ
ഗിൽ- ഋതുരാജ് സഖ്യം/ പിടിഐ

മൊഹാലി: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിന പോരാട്ടത്തില്‍ ഇന്ത്യ വിജയത്തിലേക്ക് പൊരുതുന്നു. മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്‌വാദ്, ശുഭ്മാന്‍ ഗില്‍ സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി. ഇരുവരും അര്‍ധ സെഞ്ച്വറി നേടി. 

ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. നിലവില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെന്ന നിലയിലാണ്. ഒന്നാം വിക്കറ്റില്‍ ഋതുരാജ്- ശുഭ്മാന്‍ ഗില്‍ സഖ്യം 142 റണ്‍സാണ് ഓപ്പണിങില്‍ ചേര്‍ത്തത്. 

ഋതുരാജ് ആണ് ആദ്യം മടങ്ങിയത്. താരം 71 റണ്‍സെടുത്തു. ആദം സാംപയാണ് കൂട്ടുകെട്ടു പൊളിച്ചത്. പത്ത് ഫോറുകള്‍ സഹിതമാണ് താരത്തിന്റെ അര്‍ധ സെഞ്ച്വറി. പിന്നാലെ വന്ന ശ്രേയസ് അയ്യര്‍ക്കു തിളങ്ങാനായില്ല. മൂന്ന് റണ്‍സുമായി താരം റണ്ണൗട്ടായി. 

ഗില്ലിനേയും സാംപ തന്നെ മടങ്ങി.  ഗില്‍ 63 പന്തില്‍ 74 റണ്‍സെടുത്തു. ആറ് ഫോറും രണ്ട് സിക്‌സും സഹിതമാണ് ഗില്ലിന്റെ പ്രകടനം. ഒരു റണ്ണുമായി ക്യാപ്റ്റന്‍ കെഎല്‍ രാഹുലും അഞ്ച് റൺസുമായി ഇഷാൻ കിഷനും ക്രീസില്‍. 

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

ഇന്ത്യക്കായി മുഹമ്മദ് ഷമി ഉജ്ജ്വലമായി പന്തെറിഞ്ഞു. താരം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. പത്തോവറില്‍ 51 റണ്‍സ് വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്. താരത്തിന്റെ ഏകദിനത്തിലെ മികച്ച ബൗളിങ് കൂടിയാണിത്. ജസ്പ്രിത് ബുമ്ര, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 

ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (52), ജോഷ് ഇംഗ്ലിസ് (45), സ്റ്റീവ്സ സ്മിത്ത് (41), മര്‍നസ് ലബുഷെയ്ന്‍ (39), കാമറൂണ്‍ ഗ്രീന്‍ (31), മാര്‍ക്കസ് സ്റ്റോയിനിസ് (29) എന്നിവരുടെ ബാറ്റിങാണ് ഓസീസിനു പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. അവസാന ഘട്ടത്തില്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഒന്‍പത് പന്തില്‍ 21 റണ്‍സെടുത്ത് സ്‌കോര്‍ 276ല്‍ എത്തിച്ചു. 

വാര്‍ണര്‍ ആറ് ഫോറും രണ്ട് സിക്സും പറത്തി. കമ്മിന്‍സ് രണ്ട് ഫോറും ഒരു സിക്സും തൂക്കി. ജോഷ് ഇംഗ്ലിസ് മൂന്ന് ഫോറും രണ്ട് സിക്സും സ്വന്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com