ചൈനീസ് പൈതൃകവും സംസ്കാരവും ഇഴ ചേര്‍ന്ന വിരുന്ന്; ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടനം വര്‍ണാഭം (വീഡിയോ)

ഹോക്കി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങും വനിതാ ബോക്‌സിങ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നും മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തി
ഉ​ദ്ഘാടന ചടങ്ങ്. ഇന്ത്യൻ പതാകയേന്തി ഹർമൻപ്രീത് സിങും ലവ്‌ലിനയും/ പിടിഐ
ഉ​ദ്ഘാടന ചടങ്ങ്. ഇന്ത്യൻ പതാകയേന്തി ഹർമൻപ്രീത് സിങും ലവ്‌ലിനയും/ പിടിഐ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടനം വര്‍ണാഭം. ചൈനയുടെ പൈതൃകവും സംസ്കാരവും ഉള്‍ച്ചേര്‍ന്ന പ്രകടനങ്ങളുടെ നിറവിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. 

ഹോക്കി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങും വനിതാ ബോക്‌സിങ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നും മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തി. 

ചടങ്ങിനു സാക്ഷിയായി ചൈനീസ് പ്രസിഡന്റ് ഷി ജന്‍പിങും സന്നിഹിതനായിരുന്നു. ​ഗെയിംസ് ആരംഭിച്ചതായി അദ്ദേഹം ഔദ്യോ​ഗികമായി അദ്ദേഹം പ്രഖ്യാപിച്ചു. ബിഗ് ലോട്ടസ് ഒളിംപിക് സ്റ്റേഡിയത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍.

19ാം ഏഷ്യന്‍ ഗെയിംസിനു ഇതോടെ ഔദ്യോഗിക തുടക്കം. ഈ മാസം 19 മുതല്‍ പോരാട്ടങ്ങള്‍ ആരംഭിച്ചിരുന്നു. ഒക്ടോബര്‍ നാല് വരെയാണ് ഗെയിംസ്.  

45 രാജ്യങ്ങളില്‍ നിന്നായി 12000 കായിക താരങ്ങളാണ് വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത്. 40 കായിക ഇനങ്ങളിലായി 481 മെഡലുകള്‍.

39 ഇനങ്ങളിലാണ് ഇന്ത്യ മാറ്റുരയ്ക്കുന്നത്. 655 താരങ്ങളാണ് ഇന്ത്യക്കായി പൊരിനിറങ്ങുന്നത്. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ സംഘവുമായി ഇന്ത്യ മാറ്റുരയ്ക്കാനെത്തുന്നത്. 

2018ലെ പോരാട്ടത്തില്‍ ഇന്ത്യ 70 മെഡലുകള്‍ നേടിയിരുന്നു. 16 സ്വര്‍ണവും 23 വെള്ളിയും ഉള്‍പ്പെടെയായിരുന്നു ഇന്ത്യയുടെ നേട്ടം. ഇത്തവണ കൂടുതല്‍ മെഡലുകളാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com