ഗില്ലിനും ശ്രേയസിനും അര്‍ധ സെഞ്ച്വറി; ശതകം തൊട്ട് സഖ്യം; ഇന്ത്യ കുതിക്കുന്നു

ടോസ് നേടി ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുത്തു. ഇടയ്ക്ക് മഴയെ തുടര്‍ന്നു അല്‍പ്പ നേരം കളി നിര്‍ത്തിവച്ചു. പിന്നീട് വീണ്ടും തുടങ്ങി
ശ്രേയസ്- ​ഗിൽ സഖ്യം ബാറ്റിങിനിടെ/ പിടിഐ
ശ്രേയസ്- ​ഗിൽ സഖ്യം ബാറ്റിങിനിടെ/ പിടിഐ

ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ കുതിക്കുന്നു. ശുഭ്മാന്‍ ഗില്ലിന്റേയും ശ്രേയസ് അയ്യരുടേയും അര്‍ധ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ 100 പിന്നിട്ടു. ആദ്യം ബാറ്റിങിനു ഇറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെന്ന നിലയില്‍. 

51 പന്തില്‍ 4 സിക്‌സും 4 ഫോറും സഹിതം ശുഭ്മാന്‍ 67 റണ്‍സും 45 പന്തില്‍ 55 റണ്‍സുമായി ശ്രേയസും ബാറ്റിങ് തുടരുന്നു. ശ്രേയസ് ഏഴ് ഫോറും ഒരു സിക്‌സും നേടി. ഇരുവരും ചേര്‍ന്നു രണ്ടാം വിക്കറ്റില്‍ ഇതുവരെയായി 128 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി. 

ടോസ് നേടി ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുത്തു. ഇടയ്ക്ക് മഴയെ തുടര്‍ന്നു അല്‍പ്പ നേരം കളി നിര്‍ത്തിവച്ചു. പിന്നീട് വീണ്ടും തുടങ്ങി. 

ഓപ്പണര്‍ ഋതുരാജ് ഗെയ്ക്‌വാദാണ് പുറത്തായത്. 12 പന്തില്‍ എട്ട് റണ്‍സാണ് താരം നേടിയത്. ജോഷ് ഹെയ്‌സല്‍വുഡാണ് ഋതുരാജിനെ മടക്കിയത്. 

പിന്നീടെത്തിയ ശ്രേയസ് അയ്യര്‍ ഫോമിലേക്ക് മടങ്ങിയെത്തി. ശുഭ്മാന്‍ ഗില്ലിനൊപ്പം ചേര്‍ന്നു താരം സെഞ്ച്വറി കൂട്ടുകെട്ടു പടുത്തുയര്‍ത്തി ഇന്ത്യയെ മുന്നോട്ടു നയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com