സ്വര്‍ണം ദക്ഷിണ കൊറിയക്ക്; ഒന്നിച്ച് ഫോട്ടോയെടുക്കാന്‍ വിസമ്മതിച്ച് വെള്ളി നേടിയ ഉത്തര കൊറിയ; ഗെയിംസിലും രാഷ്ട്രീയ വൈരം

ഉത്തര കൊറിയന്‍ താരങ്ങളായ ക്വോന്‍ ക്വാങ് ഇല്‍, പാക് മ്യോങ് വോന്‍, സോങ്ജുന്‍ യു എന്നിവരാണ് ദക്ഷിണ കൊറിയന്‍ താരങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ വിമുഖത കാണിച്ചത്
വെള്ളി നേടിയ ഉത്തര കൊറിയ താരങ്ങൾ മെഡൽ പോഡിയത്തിൽ അലക്ഷ്യമായി നിൽക്കുന്നു/ എപി
വെള്ളി നേടിയ ഉത്തര കൊറിയ താരങ്ങൾ മെഡൽ പോഡിയത്തിൽ അലക്ഷ്യമായി നിൽക്കുന്നു/ എപി

ഹാങ്ചൗ: ഉത്തര, ദക്ഷിണ കൊറിയ രാജ്യങ്ങളുടെ രാഷ്ട്രീയ വൈരത്തിനു ഏഷ്യന്‍ ഗെയിംസും സാക്ഷി. കഴിഞ്ഞ ദിവസം നടന്ന പുരുഷ വിഭാഗം പത്ത് മീറ്റര്‍ റണ്ണിങ് ടാര്‍ഗറ്റ് ഷൂട്ടിങില്‍ ദക്ഷിണ കൊറിയ സ്വര്‍ണം സ്വന്തമാക്കിയിരുന്നു. ഈ ഇനത്തില്‍ ഉത്തര കൊറിയക്കാണ് വെള്ളി. ഇന്തോനേഷ്യക്കാണ് വെങ്കലം. 

മെഡല്‍ ദാന ചടങ്ങിലാണ് നാടകീയ സംഭവങ്ങള്‍. മത്സരത്തില്‍ സ്വര്‍ണം, വെള്ളി, വെങ്കലം നേടിയ താരങ്ങള്‍ ഗ്രൂപ്പ് ഫോട്ടോ എടുക്കാറുണ്ട്. എന്നാല്‍ ഈ ഗ്രൂപ്പ് ഫോട്ടോയില്‍ ദക്ഷിണ കൊറിയന്‍ താരങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ഉത്തര കൊറിയന്‍ താരങ്ങള്‍ വിസമ്മതിച്ചു. 

ഉത്തര കൊറിയന്‍ താരങ്ങളായ ക്വോന്‍ ക്വാങ് ഇല്‍, പാക് മ്യോങ് വോന്‍, സോങ്ജുന്‍ യു എന്നിവരാണ് ദക്ഷിണ കൊറിയന്‍ താരങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ വിമുഖത കാണിച്ചത്. ദക്ഷിണ കൊറിയയോടു പരാജയപ്പെട്ട് രണ്ടാം സ്ഥാനത്തെത്തിയതിന്റെ കലിപ്പാണ് താരങ്ങളെ ഇത്തരത്തില്‍ പ്രതികരിക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് വിവരം. ദക്ഷിണ കൊറിയന്‍ താരങ്ങളില്‍ ഒരാള്‍ സാഹചര്യം തണുപ്പിക്കാന്‍ ശ്രമച്ചെങ്കിലും ഉത്തര കൊറിയ താരങ്ങള്‍ വഴങ്ങിയില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.  

നേരത്തെ അന്താരാഷ്ട്ര ഉത്തേജക മരുന്നു വിരുദ്ധ നിയന്ത്രണങ്ങള്‍ ഉത്തര കൊറിയ അവഗണിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേത്തുടര്‍ന്നു ടീമിനു വിലക്കും നിലനില്‍ക്കുന്നുണ്ട്. എങ്കിലും ഇതു പരിഗണിക്കാതെ അവരുടെ പതാക ഗെയിംസില്‍ ഉയര്‍ത്താന്‍ ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യ അനുമതി നല്‍കുകയായിരുന്നു. 

2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിനു ശേഷം ഇതാദ്യമായാണ് ഉത്തര കൊറിയ ഒരു അന്താരാഷ്ട്ര പോരാട്ടത്തില്‍ വീണ്ടും ഇറങ്ങുന്നത്. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ശേഷമുള്ള അവരുടെ  ആദ്യ പോരാട്ടമാണ് ഇത്തവണത്തെ ഗെയിംസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com