അവസാനം കളിച്ചത് 2016ൽ; ഏഴ് വർഷങ്ങൾക്ക് ശേഷം പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യൻ മണ്ണിൽ

ബാബർ അസമിന്റെ നേതൃത്വത്തിലുള്ള ടീമിൽ അദ്ദേഹമടക്കം മിക്ക താരങ്ങളും ഇതാദ്യമായാണ് ഇന്ത്യയിൽ കളിക്കാൻ ഒരുങ്ങുന്നത്
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ഹൈദരാബാദ്: ലോകകപ്പ് പോരാട്ടങ്ങൾക്കായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തി. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാക് ടീം ഇന്ത്യൻ മണ്ണിൽ കളിക്കാനെത്തുന്നത്. 2016ലെ 2022 ലോകകപ്പിലാണ് പാക് ടീം അവസാനമായി ഇന്ത്യയിൽ കളിച്ചത്. 2008നു ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഐസിസി പോരാട്ടങ്ങളിൽ മാത്രമാണ് നേർക്കുനേർ വരുന്നത്. 

ബാബർ അസമിന്റെ നേതൃത്വത്തിലുള്ള ടീമിൽ അദ്ദേഹമടക്കം മിക്ക താരങ്ങളും ഇതാദ്യമായാണ് ഇന്ത്യയിൽ കളിക്കാൻ ഒരുങ്ങുന്നത്. നിലവിലെ ലോകകപ്പ് ടീമിലുള്ള ആഘ സമല്‍മാന്‍, മുഹമ്മദ് നവാസ് എന്നിവര്‍ മാത്രമാണ് നേരത്തെ ഇന്ത്യയില്‍ കളിച്ചിട്ടുള്ളവര്‍. 

ഹൈദരാബാദിലാണ് ടീം വന്നിറങ്ങിയത്. ഇവിടെയാണ് ടീമിന്റെ ആദ്യ സന്നാഹ മത്സരവും. നാളെയാണ് ന്യൂസിലൻഡിനെതിരായ അവരുടെ ആ​ദ്യ വാം അപ്പ് പോരാട്ടം. സുരക്ഷാ കാരണങ്ങളാൽ മത്സരത്തിനു കാണികളെ പ്രവേശിപ്പിക്കില്ല. അടച്ചിട്ട സ്റ്റേഡിയത്തിലാണ് പോരാട്ടം. ഒക്ടോബർ മൂന്നിനാണ് അവരുടെ രണ്ടാം സന്നാഹ മത്സരം. അതും ഹൈദരാബാദിൽ തന്നെ. ഓസ്ട്രേലിയയാണ് എതിരാളി. 

ഓക്ടോബർ ആറിനു നെതർലൻഡ്സുമായാണ് പാകിസ്ഥാന്റെ ലോകകപ്പിലെ ആ​ദ്യ പോരാട്ടം. പത്തിനു ശ്രീലങ്കയുമായി രണ്ടാം മത്സരം. ഇന്ത്യ- പാക് ബ്ലോക്ക് ബസ്റ്റർ പോരാട്ടം ഒക്ടോബർ 14നു അഹമ്മദാബാദിൽ അരങ്ങേറും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com