മുന്നിൽ ഇം​ഗ്ലീഷ് ബാറ്റിങ് പട, ഇന്ത്യൻ ബൗളർമാർക്ക് പരീക്ഷണം; ആദ്യ സന്നാഹം ഇന്ന്

മത്സരത്തിനു ഔദ്യോഗിക പരിവേഷമില്ല. അതിനാല്‍ തന്നെ ടീമിലെ 15 പേരെയും സാഹചര്യമനുസരിച്ച് കളിപ്പിക്കാന്‍ ടീമുകള്‍ക്ക് സാഹചര്യമുണ്ട്
ഇഷാൻ കിഷൻ പരിശീലനത്തിനിടെ/ പിടിഐ
ഇഷാൻ കിഷൻ പരിശീലനത്തിനിടെ/ പിടിഐ

ഗുവാഹത്തി: ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായുള്ള ആദ്യ സന്നാഹ മത്സരത്തിനു ഇന്ത്യ ഇന്നിറങ്ങും. ഇംഗ്ലണ്ടാണ് എതിരാളികള്‍. ഗുവാഹത്തിയില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് പോരാട്ടം. 

മത്സരത്തിനു ഔദ്യോഗിക പരിവേഷമില്ല. അതിനാല്‍ തന്നെ ടീമിലെ 15 പേരെയും സാഹചര്യമനുസരിച്ച് കളിപ്പിക്കാന്‍ ടീമുകള്‍ക്ക് സാഹചര്യമുണ്ട്. അതിനാല്‍ തന്നെ ടീം കരുത്തു പരീക്ഷിക്കാനുള്ള അവസരമാണ് ടീമുകള്‍ക്ക് മത്സരം. 

ഇന്ത്യയെ സംബന്ധിച്ചു ബാറ്റിങില്‍ വലിയ വേവലാതികള്‍ നിലവിലെ അവസ്ഥയില്‍ ഇല്ല. ഓസ്‌ട്രേലിയക്കെതിരായ പോരാട്ടത്തില്‍ ബാറ്റിങ് നിര മികവു പുലര്‍ത്തിയിരുന്നു. ബൗളിങ് മൂര്‍ച്ചയാണ് ഇന്ത്യക്ക് പരീക്ഷിക്കാനുള്ളത്. 

ഇംഗ്ലണ്ടിന്റെ കരുത്തുറ്റ ബാറ്റിങ് നിരക്കെതിരെ ബൗള്‍ ചെയ്യാനുള്ള അവസരം സന്നാഹത്തില്‍ ലഭിക്കുന്നതു ഇന്ത്യയെ സംബന്ധിച്ചു നേട്ടമാണ്. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ്, ഡേവിഡ് മാലന്‍, ലിയാം ലിവിങ്‌സ്റ്റന്‍ അടക്കമുള്ള താരങ്ങളെല്ലാം സമീപ കാലത്തു മിന്നും ഫോമില്‍ കളിക്കുന്നുണ്ട്. 

ഇംഗ്ലണ്ടിനു കരുത്തുറ്റ ബാറ്റിങ് നിരയെ എപ്രകാരം ലോകകപ്പ് പോരില്‍ ഇറക്കണമെന്നു തീരുമാനിക്കാനുള്ള അവസരമാണ്. ഒന്‍പതാം സ്ഥാനത്ത് ഇറങ്ങുന്ന താരം വരെ ഇംഗ്ലണ്ടിനെ സംബന്ധിച്ചു ബാറ്റ് വീശാന്‍ കെല്‍പ്പുള്ളവരാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com