തീപ്പൊരി യശസ്വി; വിജയ വഴിയില്‍ തിരിച്ചെത്താന്‍ രാജസ്ഥാന്‍; ചെന്നൈക്ക് വേണ്ടത് 203 റണ്‍സ്

ജയസ്വാള്‍ 43 പന്തുകള്‍ നേരിട്ട് എട്ട് ഫോറും മൂന്ന് സിക്‌സും സഹിതം 77 റണ്‍സ് അടിച്ചുകൂട്ടി. ജോസ് ബട്‌ലര്‍ 21 പന്തില്‍ 27 റണ്‍സെടുത്ത് പുറത്തായി
യശസ്വി ജയ്സ്വാൾ/ ട്വിറ്റർ
യശസ്വി ജയ്സ്വാൾ/ ട്വിറ്റർ

ജയ്പുര്‍: ഐപിഎല്ലില്‍ സ്വന്തം തട്ടകത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് മുന്നില്‍ 203 റണ്‍സ് വിജയ ലക്ഷ്യം വച്ച് രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു. ടോസ് നേടി രാജസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

മിന്നല്‍ തുടക്കമാണ് യശസ്വി ജയ്‌സ്വാള്‍- ജോസ് ബട്‌ലര്‍ സഖ്യം ടീമിന് നല്‍കിയത്. യശസ്വിയാണ് കത്തിക്കയറിയത്. ബട്‌ലറെ കാഴ്ചക്കാരനാക്കി താരം കത്തിക്കയറി. യശസ്വി പുറത്തായ ശേഷം പിന്നീടു വന്നവര്‍ക്ക് വലിയ അടികള്‍ നടത്താന്‍ കഴിയാതെ വന്നത് രാജസ്ഥാന്റെ സ്‌കോറിങ് വേഗത്തെ ബാധിച്ചു. 

പിന്നീട് ദേവ്ദത്ത് പടിക്കല്‍- ധ്രുവ് ജുറേല്‍ സഖ്യമാണ് ഈ സ്‌കോറിലേക്ക് ടീമിനെ എത്തിച്ചത്. 

ജയസ്വാള്‍ 43 പന്തുകള്‍ നേരിട്ട് എട്ട് ഫോറും മൂന്ന് സിക്‌സും സഹിതം 77 റണ്‍സ് അടിച്ചുകൂട്ടി. ജോസ് ബട്‌ലര്‍ 21 പന്തില്‍ 27 റണ്‍സെടുത്ത് പുറത്തായി. 

ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 17 പന്തില്‍ 17 റണ്‍സെടുത്ത് മടങ്ങി. പിന്നാലെ എത്തിയ ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. താരം എട്ട് റണ്‍സുമായി മടങ്ങി. 

ധ്രുവ് ജുറേല്‍ 15 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം 34 റണ്‍സെടുത്തു. ദേവ്ദത്ത് പടിക്കല്‍ 13 പന്തില്‍ 23 റണ്‍സുമായി പുറത്താകാതെ നിന്നു. താരം നാല് ഫോറുകള്‍ പറത്തി. പടിക്കലിനൊപ്പം കളി അവസാനിക്കുമ്പോള്‍ അശ്വിന്‍ ഒരു റണ്ണുമായി ക്രീസില്‍ തുടര്‍ന്നു. 

ചെന്നൈക്കായി തുഷാര്‍ ദേശ്പാണ്ഡെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മഹീഷ് തീക്ഷണ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com