വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ്; എതിരാളി ജംഷഡ്പൂര്‍ എഫ്‌സി
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd January 2023 09:29 AM |
Last Updated: 03rd January 2023 09:29 AM | A+A A- |

ഫോട്ടോ: കേരള ബ്ലാസ്‌റ്റേഴ്‌സ്, ട്വിറ്റര്‍
കൊച്ചി: ഐഎസ്എല്ലില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. ജംഷഡ്പൂര്‍ എഫ്‌സിയാണ് എതിരാളികള്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി 7.30 മുതലാണ് മത്സരം.
ഇന്നു വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന് ഐഎസ്എല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താം. ഈ സീസണില്‍ ഒടുവില്‍ കളിച്ച ഏഴു മത്സരങ്ങളില്‍ ആറിലും മഞ്ഞപ്പട വിജയിച്ചിരുന്നു. ഒരെണ്ണത്തില്‍ സമനിലയും.
ഇതോടെ പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് നാലാമതാണ്. അതേസമയം ജംഷഡ്പൂരാകട്ടെ പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ്. അവസാന എട്ടു കളികളില്‍ ഏഴിലും ജംഷഡ്പൂര്‍ തോറ്റു.
ഡിസംബര്‍ നാലിന് നടന്ന എവേ മാച്ചില്‍ ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്പൂരിനെ ഒരു ഗോളിന് തോല്‍പ്പിച്ചിരുന്നു. സാങ്കിതക മികവിലും കായികശേഷിയിലും മികച്ച ടീമാണ് ജംഷഡ്പൂരെന്നും, അലസത പാടില്ലെന്നും ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകൊമനോവിച്ച് ടീമിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
പുതുവര്‍ഷത്തിലെ ആദ്യ മത്സരത്തിന് ഹാര്‍ദികും കൂട്ടരും; ട്വന്റി 20 യില്‍ ഇന്ത്യ ഇന്ന് ലങ്കയ്‌ക്കെതിരെ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ