അച്ഛന്‍ പണിത് നല്‍കിയ സ്റ്റേഡിയം, അവിടെ സെഞ്ചുറിയുമായി അഭിമന്യൂ ഈശ്വരന്‍ 

രഞ്ജി ട്രോഫിയില്‍ ഉത്തരാഖണ്ഡിന് എതിരെ ബംഗാളിന് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത് ഇറങ്ങിയ അഭിമന്യു സെഞ്ചുറി കണ്ടെത്തി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഷിമോഗ: സ്വന്തം പേരിലുള്ള ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സെഞ്ചുറി നേടി അഭിമന്യു ഈശ്വരന്‍. രഞ്ജി ട്രോഫിയില്‍ ഉത്തരാഖണ്ഡിന് എതിരെ ബംഗാളിന് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത് ഇറങ്ങിയ അഭിമന്യു സെഞ്ചുറി കണ്ടെത്തി. 

അഭിമന്യു ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിലാണ് ബംഗാള്‍-ഉത്തരാഖണ്ഡ് മത്സരം. അഭിമന്യുവിന്റെ പിതാവ് രംഗനാഥന്‍ പരമേശ്വരനാണ് ഈ സ്റ്റേഡിയം നിര്‍മിച്ചത്. 2005ല്‍ ഡെറാഡൂണില്‍ സ്ഥലം വാങ്ങി രംഗനാഥന്‍ പരമേശ്വരന്‍ സ്വന്തം ചിലവില്‍ സ്റ്റേഡിയം പണിതു. 

അഭിമന്യു കളിച്ച് വളര്‍ന്നതും ഈ സ്റ്റേഡിയത്തിലാണ്. ഈ സ്റ്റേഡിയത്തില്‍ പരിശീലന സൗകര്യം ഒരുക്കാന്‍ തന്റെ പക്കലുള്ള എല്ലാ പണവും ചിലവാക്കിയതായാണ് അഭിമന്യുവിന്റെ പിതാവ് പറയുന്നത്. കളിക്കാരുടെ പേര് സ്റ്റേഡിയത്തിനും പവലിയനുകള്‍ക്കും നല്‍കുന്ന പതിവുണ്ട്. എന്നാല്‍ തന്റെ പേരിട്ട സ്റ്റേഡിയത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഫസ്റ്റ് ക്ലാസ് മത്സരം കളിക്കുന്നത്. 

അഭിമന്യു രഞ്ജി ട്രോഫി കളിക്കുന്നത് വലിയ കാര്യം തന്നെയാണ്. എന്നാല്‍ തന്റെ മകന്‍ ഇന്ത്യക്ക് വേണ്ടി 100 ടെസ്റ്റുകള്‍ കളിക്കണം എന്നതാണ് തന്റെ സ്വപ്‌നം എന്ന് അഭിമന്യു ഈശ്വരന്റെ പിതാവ് പറഞ്ഞു. രഞ്ജിയില്‍ 55 ഓവറിലേക്ക് കളി എത്തുമ്പോള്‍ ബംഗാള്‍ സ്‌കോര്‍ 200 റണ്‍സ് പിന്നിട്ടു. 148 പന്തില്‍ നിന്ന് 108 റണ്‍സോടെ പുറത്താവാതെ നില്‍ക്കുകയാണ് അഭിമന്യു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com