4,4,4,4,4 അവസാന പന്തില്‍ 6; ഒരോവറില്‍ 26 റണ്‍സ്; ലോകകപ്പില്‍ ഷെഫാലിയുടെ മിന്നലടി! (വീഡിയോ)

വെറും 16 പന്തില്‍ ഒന്‍പത് ഫോറുകളും ഒരു സിക്‌സും സഹിതം ഷെഫാലി 45 റണ്‍സ് അടിച്ചെടുത്തു
ഇന്ത്യൻ ക്യാപ്റ്റൻ ഷെഫാലി വർമ/ ട്വിറ്റർ
ഇന്ത്യൻ ക്യാപ്റ്റൻ ഷെഫാലി വർമ/ ട്വിറ്റർ

ബെനോനി: ആദ്യമായി അരങ്ങേറുന്ന അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ വിജയത്തോടെ തുടങ്ങാന്‍ ഇന്ത്യന്‍ കൗമാരക്കാരികള്‍ക്ക് സാധിച്ചു. ആതിഥേയരായ ദക്ഷിണാഫ്രിക്കക്കെതിരെ അനായാസ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 

ഇന്ത്യക്കായി ശ്വേത ഷെരാവത് 57 പന്തില്‍ 92 റണ്‍സുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ഷെഫാലി വര്‍മയും മിന്നലടികളുമായി കളം നിറഞ്ഞതോടെ വിജയ ലക്ഷ്യം വെറും 16.3 ഓവറില്‍ ഇന്ത്യ മറികടന്നു.

വെറും 16 പന്തില്‍ ഒന്‍പത് ഫോറുകളും ഒരു സിക്‌സും സഹിതം ഷെഫാലി 45 റണ്‍സ് അടിച്ചെടുത്തു. ഇതില്‍ ഒരോവറില്‍ താരം 26 റണ്‍സടിച്ചത് ശ്രദ്ധേയമായി. അഞ്ച് ഫോറും ഒരു സിക്‌സും സഹിതം ആറ് പന്തിലാണ് ഇത്രയും റണ്‍സ്. 

18കാരിയായ ഷെഫാലി സീനിയര്‍ ടീമില്‍ 15ാം വയസില്‍ അരങ്ങേറിയ താരമാണ്. പരിമിത ഓവര്‍ ക്രിക്കറ്റിലെ അവിഭാജ്യ ഘടകമാണ് താരം. സീനിയര്‍ തലത്തില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച പരിചയ സമ്പത്തിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം എന്‍ബിസെങ് നിനിയെയാണ് ഷെഫാലി പ്രഹരിച്ചത്. 

ഇന്ത്യന്‍ ബാറ്റിങിലെ ആറാം ഓവറിലാണ് ഈ കടന്നാക്രമണം കണ്ടത്. താരത്തിന്റെ ഈ ഓവറിലെ ആദ്യ അഞ്ച് പന്തുകളും ഷെഫാലി ഫോര്‍ പറത്തി. അവസാന പന്ത് സിക്‌സും തൂക്കിയാണ് താരം ആറ് പന്തില്‍ 26 റണ്‍സെടുത്തത്. ഇന്ത്യന്‍ ഇന്നിങ്‌സില്‍ പിറന്ന ഏക സിക്‌സും ഈ ഓവറില്‍ തന്നെ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com