'പാകിസ്ഥാനെതിരായ പരമ്പര അവസാന ടെസ്റ്റ്, ടി20 ലോകകപ്പും കളിച്ച് വിരമിക്കും'- വെളിപ്പെടുത്തി വാര്‍ണര്‍

പുതുവര്‍ഷത്തില്‍ പാകിസ്ഥാനെതിരെ നടക്കുന്ന പരമ്പരയായിരിക്കും കരിയറിലെ തന്റെ അവസാന ടെസ്റ്റെന്ന് വാര്‍ണര്‍ പറയുന്നു
വാർണർ പരിശീലനത്തിൽ/ ട്വിറ്റർ
വാർണർ പരിശീലനത്തിൽ/ ട്വിറ്റർ

ലണ്ടന്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങള്‍ വെളിപ്പെടുത്തി ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടത്തിനായി തയ്യാറെടുക്കുന്നതിനിടെയാണ് വാര്‍ണര്‍ ഭാവി സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

പുതുവര്‍ഷത്തില്‍ പാകിസ്ഥാനെതിരെ നടക്കുന്ന പരമ്പരയായിരിക്കും കരിയറിലെ തന്റെ അവസാന ടെസ്റ്റെന്ന് വാര്‍ണര്‍ പറയുന്നു. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പോടെ സജീവ ക്രിക്കറ്റില്‍ നിന്നു വിരമിക്കുമെന്നും അദ്ദേഹം പറയുന്നു. 

'ഇനിയുള്ള ലക്ഷ്യം കൂടുതല്‍ റണ്‍സ് നേടുക എന്നതാണ്. കാരണം മുന്‍പ് പറഞ്ഞതു പോലെ ഞാന്‍ അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പോടെ വിരമിക്കും. അതെന്റെ ഫൈനല്‍ പോരാട്ടമായിരിക്കും.' 

'റണ്‍സ് നേടാനും ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കാന്‍ സാധിക്കുന്നതിലും കുടുംബത്തിനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ഞാന്‍ ടീമിലുണ്ടാകില്ല.' 

'ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ആഷസ് എന്നിവയ്ക്ക് പിന്നാലെയാണ് പാകിസ്ഥാനെതിരായ പരമ്പര. പാക് പരമ്പരയോടെ ടെസ്റ്റ് പോരാട്ടത്തിന് ഞാന്‍ വിരാമം കുറിക്കും'- വാര്‍ണര്‍ വ്യക്തമാക്കി.

ഡിസംബര്‍ 14 മുതലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഓസ്‌ട്രേലിയ- പാകിസ്ഥാന്‍ ടെസ്റ്റ് പരമ്പര. 

103 ടെസ്റ്റുകള്‍ കളിച്ച വാര്‍ണര്‍ 8158 റണ്‍സ് നേടി. 25 സെഞ്ച്വറികളും 34 അര്‍ധ സെഞ്ച്വറികളും സ്വന്തം പേരില്‍ കുറിച്ചു. അഡ്‌ലെയ്ഡ് ഓവലില്‍ പാകിസ്ഥാനെതിരെ നേടിയ 335 റണ്‍സാണ് വാര്‍ണറുടെ ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com