12 റണ്‍സിനിടെ ആറ് വിക്കറ്റുകള്‍; ഓസ്‌ട്രേലിയ 197ന് പുറത്ത്; 88 റണ്‍സ് ലീഡ് 

12 റണ്‍സ് എടുക്കുന്നതിനിടെയാണ് അവസാന ആറ് ഓസ്‌ട്രേലിയക്ക് ആറ് വിക്കറ്റുകള്‍ നഷ്ടമായത് 
വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിനെ അഭിനന്ദിക്കുന്ന ഇന്ത്യന്‍ കളിക്കാര്‍
വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിനെ അഭിനന്ദിക്കുന്ന ഇന്ത്യന്‍ കളിക്കാര്‍


ഇന്‍ഡോര്‍:  ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിലെ രണ്ടാം ദിവസം ഓസ്‌ട്രേലിയക്ക് ബാറ്റിങ് തകര്‍ച്ച. നാല് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് എന്ന നിലയില്‍ കളി ആരംഭിച്ച ഓസ്‌ട്രേലിയ 189 റണ്‍സിന് ഓള്‍ഔട്ടായി. 88 റണ്‍സാണ് ഓസ്‌ട്രേലിയയുടെ ലീഡ്. 12 റണ്‍സ് എടുക്കുന്നതിനിടെയാണ് അവസാന ആറ് ഓസ്‌ട്രേലിയക്ക് ആറ് വിക്കറ്റുകള്‍ നഷ്ടമായത്

അശ്വിനും ഉമേഷ് യാദവുമാണ് ഇന്ന് വിക്കറ്റുകള്‍ വീഴത്തിയത്. ഉമേഷ് യാദവും അശ്വിനും മുന്ന് വിക്കറ്റുകള്‍ വീതം നേടി. രവീന്ദ്ര ജഡേയാണ് ഇന്ത്യക്കായി ഒന്നാം ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയത്.

ഓസ്‌ട്രേലിയന്‍ താരം ഉസ്മാന്‍ ഖവാജയാണ് ടോപസ്‌കോറര്‍. 60 റണ്‍സാണ് അദ്ദേഹത്തിന്റെ നേട്ടം. മാര്‍നസ് ലബൂഷെയ്ന്‍ 31 റണ്‍സ് നേടി. സ്റ്റീവ് സ്മിത്ത് 26, കാമറൂണ്‍ ഗ്രീന്‍ 21, പീറ്റര്‍ ഹാന്‍സ്‌കോമ്പ് 19 എന്നിവരാണ് ഓസ്‌ട്രേലിയന്‍ നിരയില്‍ രണ്ടക്കം കടന്നവര്‍. 

ഒന്നാം ദിനം ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 33.2 ഓവറില്‍ 109 റണ്‍സിന് പുറത്തായിരുന്നു. ഓസീസിനെ വീഴ്ത്താന്‍ തയ്യാറാക്കിയ സ്പിന്‍ പിച്ചില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് കാലിടറി. ഇന്ത്യയുടെ പത്ത് വിക്കറ്റുകളില്‍ ഒമ്പതെണ്ണവും ഓസീസ് സ്പിന്നര്‍മാരാണ് വീഴ്ത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com