ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

ഗ്രാന്‍ഡ് ബ്രാഡ്‌ബേണ്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍

സമീപ ദിവസം അവസാനിച്ച ന്യൂസിലന്‍ഡിനെതിരായ ഏകദിന, ടി20 പരമ്പരയില്‍ ബ്രാഡ്‌ബേണ്‍ പാക് ടീമിന്റെ താത്കാലിക പരിശീലകനായിരുന്നു

ഇസ്ലാമബാദ്: പാകിസ്ഥാന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി മുന്‍ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ ഗ്രാന്‍ഡ് ബ്രാഡ്‌ബേണ്‍ നിയമിതനായി. രണ്ട് വര്‍ഷത്തെ കരാറിലാണ് ബ്രാഡ്‌ബേണ്‍ ടീമിന്റെ പരിശീലക സ്ഥാനത്തെത്തിയത്. ആന്‍ഡ്രു പുട്ടിക്കാണ് പാകിസ്ഥാന്‍ ടീമിന്റെ പുതിയ ബാറ്റിങ് പരിശീലകന്‍. രണ്ട് വര്‍ഷ കാരറിലാണ് പുട്ടിക്ക് സ്ഥാനം ഏറ്റത്. 

സമീപ ദിവസം അവസാനിച്ച ന്യൂസിലന്‍ഡിനെതിരായ ഏകദിന, ടി20 പരമ്പരയില്‍ ബ്രാഡ്‌ബേണ്‍ പാക് ടീമിന്റെ താത്കാലിക പരിശീലകനായിരുന്നു. ഏകദിന പോരാട്ടം 4-1നും ടി20 പരമ്പര 2-2നും പാകിസ്ഥാന്‍ വിജയിച്ചു. ചരിത്രത്തിലാദ്യമായി പാകിസ്ഥാന്‍ ഏകദിന റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തിയതും കഴിഞ്ഞ ദിവസം കണ്ടു. 48 മണിക്കൂര്‍ മാത്രമേ അതു നിലനിര്‍ത്താന്‍ സാധിച്ചുള്ളുവെങ്കിലും സമീപ കാലത്ത് പാക് ക്രിക്കറ്റിന്റെ ഉന്നതമായ നേട്ടമായിരുന്നു ഇത്. 

നേരത്തെ 2018 മുതല്‍ 2020 വരെ ബ്രാഡ്‌ബേണ്‍ പാക് ടീമിന്റെ ഫീല്‍ഡിങ് പരിശീലകനായിട്ടുണ്ട്. സ്‌കോട്‌ലന്‍ഡ് ടീമിനെയും നേരത്തെ ബ്രാഡ്‌ബേണ്‍ പരിശീലിപ്പിച്ചിട്ടുണ്ട്. അഫ്ഗാനെതിരായ ഏകദിന പരമ്പരയും ഏഷ്യ കപ്പും മുന്നില്‍ കണ്ട് പാകിസ്ഥാന്‍ മുന്‍ കോച്ച് മിക്കി ആര്‍തറിനെ ടീമിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിയമിച്ചിരുന്നു. പിന്നാലെയാണ് പുതിയ കോച്ച് എത്തുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com