തകര്‍ത്തടിച്ച് ഗില്ലിന്റെ സൂപ്പര്‍ സെഞ്ച്വുറി;  എറിഞ്ഞിട്ട് ഭുവനേശ്വര്‍, 5 വിക്കറ്റ്; സണ്‍റൈസേഴ്‌സിന് ജയിക്കാന്‍ 189 റണ്‍സ്

അവസാന ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണതോടെയാണ് 188ല്‍ റണ്‍സ് വേട്ട അവസാനിച്ചത്. 
സെഞ്ച്വറി നേടിയ ശുഭ്മാന്‍ ഗില്‍
സെഞ്ച്വറി നേടിയ ശുഭ്മാന്‍ ഗില്‍

അഹമ്മദാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരായ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ശുഭ്മാന്‍ ഗില്‍. മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 9 വിക്കറ്റിന് 188 റണ്‍സെടുത്തു. 58 പന്തില്‍ നിന്നായിരുന്നു ഗില്ലിന്റെ സെഞ്ചറി. രണ്ടാം വിക്കറ്റില്‍ സായ്ദര്‍ശനും ഗില്ലിന് മികച്ച പിന്തുണ നല്‍കി. അവസാന ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണതോടെയാണ് 188ല്‍ റണ്‍സ് വേട്ട അവസാനിച്ചത്. 

ഭുവനേശ്വര്‍ കുമാര്‍ അഞ്ച് വിക്കറ്റ് നേടി. മത്സരത്തിലെ ആദ്യഓവറിലെ മൂന്നാം പന്തിലായിരുന്നു ഭുവിയുടെ ആദ്യവിക്കറ്റ് നേട്ടം. ഇന്നിംഗ്സിലെ മൂന്നാം പന്തില്‍ ഡക്കായി വൃദ്ധിമാന്‍ സാഹ സ്ലിപ്പില്‍ അഭിഷേക് ശര്‍മ്മയുടെ കൈകളിലെത്തി. ഇതിന് ശേഷം ക്രീസിലൊന്നിച്ച ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്ന് സ്ഥാപിച്ച 146 റണ്‍സിന്റെ കൂട്ടുകെട്ട് ടൈറ്റന്‍സിനെ ശക്തമായി മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഇരുവരും പവര്‍പ്ലേയില്‍ 65-1 എന്ന ശക്തമായ നിലയിലേക്ക് ഗുജറാത്തിനെ എത്തിച്ചു. 15-ാം ഓവറില്‍ സായിയെ പുറത്താക്കി മാര്‍ക്കോ യാന്‍സനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 36 പന്തില്‍ 6 ഫോറും ഒരു സിക്സും സഹിതം സായ് സുദര്‍ശന്‍ 47 റണ്‍സ് നേടി.

5 പന്തില്‍ 7 റണ്‍സ് നേടിയ ഡേവിഡ് മില്ലറെ ടി നടരാജനും 3 പന്തില്‍ മൂന്ന് നേടിയ രാഹുല്‍ തെവാട്ടിയയെ ഫസല്‍ഹഖ് ഫറൂഖിയും പുറത്താക്കിയിരുന്നു. ഇന്നിങ്സിലെ അവസാന ഓവറില്‍ രണ്ട് വിക്കറ്റും ഒരു റണ്ണൗട്ടുമായി ഭുവനേശ്വര്‍ ഹൈദരബാദിന്റെ കഥ പൂര്‍ത്തിയാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com