ടെന്‍ഷന്‍ ഹര്‍ദികിന്, ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് സഞ്ജുവും സംഘവും

ഇന്ന് മുംബൈ ഇന്ത്യന്‍സ്- രാജസ്ഥാന്‍ റോയല്‍സ് പോരാട്ടം
ചഹല്‍, സഞ്ജു, രോഹിത്
ചഹല്‍, സഞ്ജു, രോഹിത് ട്വിറ്റര്‍

വാംഖഡെ: തുടരെ രണ്ട് മത്സരങ്ങള്‍ തോറ്റ് നില്‍ക്കുന്ന മുംബൈ ഇന്ത്യന്‍സ് ആദ്യ ജയം തേടി ഇന്ന് സ്വന്തം മൈതാനമായ വാംഖഡെയില്‍ ഇറങ്ങും. എതിരാളികള്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. തുടരെ രണ്ട് മത്സരങ്ങളും ജയിച്ച് ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ് സഞ്ജുവും സംഘവും. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനമാണ് രാജസ്ഥാന്‍ ലക്ഷ്യമിടുന്നത്.

ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ സമ്മര്‍ദ്ദത്തിന്റെ നടുവില്‍ നില്‍ക്കുന്നു. രോഹിതിനെ മാറ്റി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിയ ഹര്‍ദികിനെ ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. താരത്തിന്റെ ഗ്രൗണ്ടിലെ നടപടികളും ആരാധകരെ ചൊടിപ്പിക്കുന്നു. ഇതിനൊപ്പമാണ് തുടരെ രണ്ട് തോല്‍വികളും ടീമിനു നേരിടേണ്ടി വന്നത്. അതിനാല്‍ മാറ്റാരേക്കാളും ജയം അനിവാര്യതയായി മാറുന്നത് ഹര്‍ദികിനു തന്നെ.

ജസ്പ്രിത് ബുംറയെ പോലെ ലോക നിലവാരമുള്ള പേസറെ എങ്ങനെ ഉപയോഗിക്കണമെന്നു പോലും ഹര്‍ദിക് മറന്നു പോയി എന്നതാണ് താരത്തിന്റെ ക്യാപ്റ്റന്‍സിക്കെതിരെ ചോദ്യം ഉയര്‍ത്തിയത്. ഗുജറാത്ത് ക്യാപ്റ്റനെന്ന നിലയിലുണ്ടാക്കിയ പേരും പെരുമയും താരം തന്നെ മണ്ടന്‍ തീരുമാനങ്ങളിലൂടെ തുലച്ചു എന്നതാണ് യാഥാര്‍ഥ്യം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മറുഭാഗത്ത് റോയല്‍സ് സന്തുലിതാവസ്ഥയില്‍ നില്‍ക്കുന്ന ടീമാണ്. നിലവില്‍ ഐപിഎല്ലില്‍ ആധികാരികമായി രണ്ട് വിജയങ്ങള്‍ തുടരെ നേടിയ രാജസ്ഥാനെ അത്രയെളുപ്പം വീഴ്ത്താന്‍ സാധിക്കില്ല. റിയാന്‍ പരാഗിന്റെ നാലാം സ്ഥാനത്തെ പ്രകടനം ടീമിന്റെ ഘടനയെ തന്നെ മാറ്റി. ഒപ്പം ആവേശ് ഖാന്‍, സന്ദീപ് ശര്‍മ എന്നീ രണ്ട് ഡെത്ത് ഓവര്‍ ബൗളര്‍മാരുടെ സാന്നിധ്യവും അവരുടെ മിന്നും ഫോമും സഞ്ജുവിനു ബോണസായി നില്‍ക്കുന്നു. സഞ്ജു അടക്കമുള്ള താരങ്ങള്‍ ബാറ്റിങില്‍ ഫോമിലാണ്.

സൂര്യ കുമാര്‍ യാദവിന്റെ അഭാവമാണ് മുംബൈയുടെ ഏറ്റവും വലിയ നെഗറ്റീവ്. രാജസ്ഥാനെതിരായ മികച്ച റെക്കോര്‍ഡിന്റെ ആത്മവിശ്വാസം മാത്രമാണ് നിലവില്‍ അവരുടെ പോസിറ്റീവായ കാര്യം.

ചഹല്‍, സഞ്ജു, രോഹിത്
മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സണലും ഗോളടിക്കാതെ പിരിഞ്ഞു; ലിവര്‍പൂള്‍ ഹാപ്പി!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com