മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സണലും ഗോളടിക്കാതെ പിരിഞ്ഞു; ലിവര്‍പൂള്‍ ഹാപ്പി!

കിരീട സാധ്യത വര്‍ധിപ്പിച്ച് ക്ലോപ്പും പിള്ളേരും
ലിവര്‍പൂള്‍ ടീം
ലിവര്‍പൂള്‍ ടീംട്വിറ്റര്‍
Updated on

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കിരീട സാധ്യത സജീവമാക്കി ലിവര്‍പൂള്‍. ബ്രൈറ്റനെതിരെ ലിവര്‍പൂള്‍ നിര്‍ണായക വിജയം സ്വന്തമാക്കിയപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി- ആഴ്‌സണല്‍ പോരാട്ടം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ഇതോടെയാണ് ലിവര്‍പൂളിനു മുന്‍തൂക്കം കിട്ടിയത്.

67 പോയിന്റുമായി ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. രണ്ട് പോയിന്റ് കുറവില്‍ ആഴ്‌സണല്‍ രണ്ടാമതും മൂന്ന് പോയിന്റ് വ്യത്യാസത്തില്‍ സിറ്റി മൂന്നാമതും നില്‍ക്കുന്നു. ആഴ്‌സണലിനു 65 പോയിന്റും സിറ്റിക്ക് 64 പോയിന്റും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബ്രൈറ്റനെതിരെ ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമാണ് രണ്ട് ഗോളടിച്ച് ലിവര്‍പൂള്‍ ആന്‍ഫീല്‍ഡില്‍ ജയിച്ചു കയറിയത്. രണ്ടാം മിനിറ്റില്‍ തന്നെ ബ്രൈറ്റന്‍ വല ചലിപ്പിച്ച് ലിവര്‍പൂളിനെ ഞെട്ടിച്ചു. എന്നാല്‍ 27ാം മിനിറ്റില്‍ ലൂയിസ് ഡയസിലൂടെ ലിവര്‍പൂള്‍ സമനില സ്വന്തമാക്കി. 65ാം മിനിറ്റില്‍ മുഹമ്മദ് സല രണ്ടാം ഗോളും വലയിലിട്ട് ലിവര്‍പൂളിന്റെ ജയം ഉറപ്പാക്കി.

ലിവര്‍പൂള്‍ ടീം
ധോനിയുടെ കൂറ്റൻ അടിയും രക്ഷിച്ചില്ല, ഡൽഹിക്ക് മുന്നിൽ വീണ് ചെന്നൈ; തോൽവി 20 റൺസിന്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com