ഒറ്റച്ചാട്ടം, പന്ത് ഒറ്റക്കൈയില്‍! പതിരനയുടെ അമ്പരപ്പിക്കും ക്യാച്ച് (വീഡിയോ)

ഡല്‍ഹി ക്യാപിറ്റല്‍സ് താരം ഡേവിഡ് വാര്‍ണറെ പുറത്താക്കിയ വിശാഖപട്ടണത്തെ വിസ്മയം
പതിരനയുടെ ഡൈവിങ് ക്യാച്ച്
പതിരനയുടെ ഡൈവിങ് ക്യാച്ച്പിടിഐ

വിശാഖപട്ടണം: ഐപിഎല്ലിലെ ഈ സീസണിലെ മികച്ച ക്യാച്ചുകളില്‍ ഒന്ന് സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ് പേസര്‍ മതീഷ പതിരന. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ പോരാട്ടത്തിലാണ് താരത്തിന്റെ ശ്രദ്ധേയ ക്യാച്ച്.

ഡല്‍ഹി ഓപ്പണര്‍ ഡേവിഡ് വാര്‍ണറെയാണ് വിസ്മയ ക്യാച്ചില്‍ പതിരന മടക്കിയത്. മുസ്തഫിസുര്‍ റഹ്മാന്‍ എറിഞ്ഞ പന്തിലാണ് ഈ ഡൈവിങ് ക്യാച്ച്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വാര്‍ണര്‍ റിവേഴ്‌സ് ചെയ്ത് പന്ത് ബൗണ്ടറി കടത്താനാണ് ശ്രമിച്ചത്. എന്നാല്‍ ഒറ്റ ചാട്ടത്തിനു പതിരന ഒറ്റ കൈയില്‍ പന്തൊതുക്കി. വാര്‍ണര്‍ പോലും ക്യച്ച് കണ്ടു ഞെട്ടി. തെല്ലു നേരം അവിശ്വസനീയതയോടെ നിന്ന ശേഷമാണ് വാര്‍ണര്‍ ക്രീസ് വിട്ടത്.

മികച്ച ബൗളിങുമായും താരം കളം വാണു. നാലോവറില്‍ 31 റണ്‍സ് വഴങ്ങി പതിരന മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. എന്നാല്‍ മത്സരത്തില്‍ ഡല്‍ഹിയോടു ചെന്നൈ പരാജയപ്പെട്ടു. ചെന്നൈയുടെ ആദ്യ തോല്‍വിയും ഡല്‍ഹിയുടെ സീസണിലെ ആദ്യ വിജയവുമാണ്.

പതിരനയുടെ ഡൈവിങ് ക്യാച്ച്
തോല്‍വി; ചെന്നൈ രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി; കൊല്‍ക്കത്ത തലപ്പത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com