'ജോസ് അല്ല, ജോഷ്'- പേര് മാറ്റി ബട്‌ലര്‍! (വീഡിയോ)

പേര് മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ച് ഇംഗ്ലണ്ട് വൈറ്റ് ബോള്‍ നായകന്‍
ബട്‌‍ലർ
ബട്‌‍ലർട്വിറ്റര്‍

മുംബൈ: ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ക്യാപ്റ്റനും രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറുമായ ജോസ് ബട്‌ലര്‍ ഒടുവില്‍ താന്‍ ഇഷ്ടപ്പെട്ട പേരിലേക്ക് മാറുന്നു. ഏറെ നാളായി തന്‍റെ പേര് തെറ്റായാണ് പ്രചരിക്കുന്നത് എന്നാണ് താരം പറയുന്നത്. ഇതുവരെ 'ജോസ്' ബട്‌ലറായിരുന്നു താരം. ഇനി മുതല്‍ 'ജോഷ്' ബട്‌ലറായികരിക്കും.

ഇന്ന് രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെ നേരിടാനിറങ്ങും. താരത്തിന്റെ പേര് ഔദ്യോഗികമായി ഇനി ജോഷ് ബ്ടലര്‍ എന്നായിരിക്കും.

പേര് മാറ്റം ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പേര് മാറ്റത്തിന്റെ വീഡിയോ ബോര്‍ഡ് ഔദ്യോഗികമായി പുറത്തു വിട്ടു. ബട്‌ലര്‍ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നതാണ് വീഡിയോ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഇതുവരെയുള്ള ജീവിതത്തില്‍ പലപ്പോഴും എന്റെ പേര് തെറ്റായാണ് ഉപയോഗിച്ചിരുന്നത്. ജന്മദിന ആശംസാ കാര്‍ഡില്‍ അമ്മ പ്രിയപ്പെട്ട ജോഷ് എന്നാണ് വിളിച്ചത്. 13 വര്‍ഷമായി ഇംഗ്ലണ്ട് ടീമിനായി കളിക്കുന്നു. രണ്ട് ലോകകപ്പ് വിജയങ്ങളും നേടി. അപ്പോഴെല്ലാം പേര് തെറ്റായാണ് ഉപയോഗിച്ചത്. ഒടുവില്‍ ആ പ്രശ്‌നം പരിഹരിക്കുകയാണ്. എന്റെ ഔദ്യോഗികമായുള്ള പേര് ജോഷ് ബട്‌ലര്‍ എന്നാണ്'- താരം വീഡിയോയില്‍ വ്യക്തമാക്കി.

രാജസ്ഥാന്‍ റോയല്‍സിനായി ഈ സീസണിലെ രണ്ട് പോരിലും കാര്യമായി തിളങ്ങാന്‍ ബട്‌ലര്‍ക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ സീസണില്‍ മിന്നും ഫോമില്‍ കളിച്ച ബട്‌ലര്‍ തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ്.

ബട്‌‍ലർ
ഒറ്റച്ചാട്ടം, പന്ത് ഒറ്റക്കൈയില്‍! പതിരനയുടെ അമ്പരപ്പിക്കും ക്യാച്ച് (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com