'ഓള്‍റൗണ്ട്' രാജസ്ഥാന്‍; തുടര്‍ച്ചയായ മൂന്നാം ജയവുമായി ഒന്നാമത്

തുടരെ മൂന്ന് മത്സരങ്ങള്‍ തോറ്റ് മുംബൈ ഇന്ത്യന്‍സ്
റിയാന്‍ പരാഗ്
റിയാന്‍ പരാഗ് പിടിഐ

മുംബൈ: തുടര്‍ച്ചയായി മൂന്നാം ജയവുമായി സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലില്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. എവേ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ രാജസ്ഥാന്‍ തകര്‍ത്തെറിഞ്ഞു. മുംബൈയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വി കൂടിയാണിത്. പോയിന്റ് പട്ടികയില്‍ അവര്‍ ഏറ്റവും അവസാന അവസാന സ്ഥാനത്ത്.

ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെന്ന കുറഞ്ഞ സ്‌കോര്‍ മാത്രമാണ് ഉയര്‍ത്തിയത്. രാജസ്ഥാന്‍ 15.3 ഓവറില്‍ വെറും നാല് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുത്തു ജയം പിടിച്ചു. ആറ് വിക്കറ്റിനാണ് രാജസ്ഥാന്‍ ജയം ആഘോഷിച്ചത്.

നാലാമനായി എത്തിയ റിയാന്‍ പരാഗ് ഒരിക്കല്‍ കൂടി രാജസ്ഥാന്റെ നെടുംതൂണായി മാറി. തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ച്വറിയുമായി താരം കളം വാണു. താരം 39 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറും സഹിതം 54 റണ്‍സെടുത്തു പുറത്താകാതെ നിന്നു. കളി തീരുമ്പോള്‍ ശുഭം ദുബെ എട്ട് റണ്‍സുമായി പുറത്താകാതെ ഒപ്പം നിന്നു.

യശസ്വി ജയ്‌സ്വാള്‍ (10), ജോഷ് ബട്‌ലര്‍ (13), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (12) എന്നിവര്‍ അധികം ക്രീസില്‍ നില്‍ക്കാതെ മടങ്ങി. പിന്നീട് നാലാം വിക്കറ്റില്‍ റിയാനൊപ്പം ആര്‍ അശ്വിന്‍ ചേര്‍ന്നതോടെ രാജസ്ഥാന്‍ തിരിച്ചെത്തി. ഇടയ്ക്ക് അശ്വിന്‍ (16) മടങ്ങിയെങ്കിലും റിയാന്‍ പരാഗ് ഒരറ്റം കാത്ത് ജയം ഉറപ്പിച്ചു.

മുംബൈ നിരയില്‍ ആകാശ് മധ്വാള്‍ ശ്രദ്ധേയ ബൗളിങുമായി കളം നിറഞ്ഞു. രാജസ്ഥാന് നഷ്ടമായ നാലില്‍ മൂന്ന് വിക്കറ്റും ആകാശ് നേടി. ഒരു വിക്കറ്റ് ദക്ഷിണാഫ്രിക്കന്‍ കൗമാര താരം ക്വെന എംഫക സ്വന്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടോസ് നേടി രാജസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 21 പന്തില്‍ നിന്ന് 34 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് തുടങ്ങിയ മുംബൈക്ക് ട്രെന്റ് ബോള്‍ട്ടെറിഞ്ഞ ആദ്യ ഓവറില്‍ തന്നെ അടിതെറ്റി. അഞ്ചാം പന്തില്‍ രോഹിത് ശര്‍മയെ വിക്കറ്റിന് പിന്നില്‍ സഞ്ജുവിന്റെ കൈകളിലെത്തിച്ച ബോള്‍ട്ട് അടുത്ത പന്തില്‍ നമന്‍ ധിറിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. രണ്ടുപേരും നേരിട്ട ആദ്യ പന്തില്‍ പുറത്തായി ഗോള്‍ഡന്‍ ഡക്കായി. അടുത്ത ഓവറില്‍ ഡെവാള്‍ഡ് ബ്രെവിസിനെക്കൂടി(0) ഗോള്‍ഡന്‍ ഡക്കാക്കി ബോള്‍ട്ട് മുംബൈക്ക് ശക്തമായ പ്രഹരമേല്‍പ്പിച്ചു.

14 പന്തില്‍ 20 റണ്‍സെടുത്ത ഇഷാന്‍ കിഷനെ നാന്ദ്രേ ബര്‍ഗര്‍ സഞ്ജുവിന്റെ കൈകളിലെത്തിച്ചു. ഇതോടെ മുംബൈ 4ന് 20 എന്ന നിലയിലേക്കു വീണു. പിന്നാലെയെത്തിയ ഹര്‍ദിക് പാണ്ഡ്യ, തിലക് വര്‍മയ്ക്കൊപ്പം സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും വൈകാതെ വീണു. ടീം സ്‌കോര്‍ 100 തികയും മുന്‍പ് തിലക് വര്‍മയും (29 പന്തില്‍ 32) മടങ്ങി. വാലറ്റത്തിനൊപ്പം ടിം ഡേവിഡ് (24 പന്തില്‍ 17) നടത്തിയ ചെറുത്തുനില്‍പാണ് ടീം സ്‌കോര്‍ 100 കടത്തിയത്. പിയുഷ് ചൗള (3), ജെറാള്‍ഡ് കോട്സീ (4), ജസ്പ്രിത് ബുമ്ര (8*), ആകാശ് മധ്വാള്‍ (4*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍. ബോള്‍ട്ടും ചഹലും മൂന്നു വീതം വിക്കറ്റു പിഴുതു.

റിയാന്‍ പരാഗ്
'ജോസ് അല്ല, ജോഷ്'- പേര് മാറ്റി ബട്‌ലര്‍! (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com