'ലോകകപ്പില്‍ പാക് ടീമിനെ തകർക്കാൻ മായങ്ക് യാദവിനെ ഒരുക്കുന്നു!'

പിന്നില്‍ ബിസിസിഐയും മോണ്‍ മോര്‍ക്കലുമെന്ന് പാക് മാധ്യമ പ്രവര്‍ത്തകന്‍- വിചിത്ര ആരോപണം
മായങ്ക് യാദവ്
മായങ്ക് യാദവ്ട്വിറ്റര്‍

മുംബൈ: ലഖ്നൗ സൂപ്പർ ജയന്റസ് താരം മായങ്ക് യാദവിനെതിരെ ആരോപണവുമായി പാകിസ്ഥാൻ മാധ്യമ പ്രവർത്തകൻ. വിചിത്ര വാദങ്ങളുന്നയിച്ചാണ് ഇയാൾ രം​ഗത്തെത്തിയത്. ടി20 ലോകകപ്പ് തയ്യാറെടുപ്പിന്റെ ഭാ​ഗമായി പാകിസ്ഥാൻ പേസർ ഹാരിസ് റൗഫിന്റെ വീഡിയോ വീഡിയോ ബിസിസിഐ മായങ്കിനെ കാണിക്കുന്നുവെന്നാണ് ഇയാൾ പറയുന്നത്.

ലഖ്നൗ സൂപ്പർ ജയന്റ്സ് താരമാണ് മായങ്ക്. ലഖ്നൗവിന്റെ ബൗളിങ് കോച്ച് മോൺ മോർക്കലാണ്. നേരത്തെ മോർക്കൽ പാക് ടീമിന്റെ ബൗളിങ് പരിശീലകനായിരുന്നു. പാക് ടീമിന്റെ തന്ത്രങ്ങൾ മോൺ മോർക്കൽ മായങ്കിനു പറഞ്ഞു കൊടുക്കുകയാണെന്നും മാധ്യമ പ്രവർത്തകൻ ആരോപിക്കുന്നു. ലോകകപ്പിൽ ബാബർ അസം, സയിം അയൂബ് എന്നിവരെ പുറത്താക്കാൻ മോൺ മോർക്കൽ മായങ്കിനെ ഒരുക്കിയെടുക്കുകയാണെന്നും ഇയാൾ ആരോപിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഐപിഎല്ലിൽ മിന്നും ഫോമിൽ പന്തെറിയുകയാണ് മായങ്ക്. തുടർച്ചയായി 150 കിലോ മീറ്റർ വേ​ഗതയിൽ പന്തെറിയുന്ന മായങ്ക് നിലവിൽ ഈ ഐപിഎൽ സീസണിലെ ഏറ്റവും വേ​ഗമേറിയ പന്തെറിഞ്ഞും ശ്രദ്ധേ നേടിയിരുന്നു. രണ്ട് മത്സരങ്ങളിൽ ആറ് വിക്കറ്റുകൾ 21കാരൻ സ്വന്തമാക്കുകയും ചെയ്തു. അതിനിടെയാണ് വിചിത്ര ആരോപണവുമായി പാക് മാധ്യമ പ്രവർത്തകൻ എത്തിയത്.

ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഒരു ​ഗ്രൂപ്പിലാണ് കളിക്കുന്നത്. ജൂൺ ഒൻപതിനു ന്യൂയോർക്കിലാണ് ഇന്ത്യ- പാക് ത്രില്ലർ. മികച്ച പ്രകടനം നടത്തുന്ന മായങ്ക് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മായങ്ക് യാദവ്
റോളര്‍ കോസ്റ്റര്‍! ഇഞ്ച്വറി ടൈമില്‍ തുടരെ 2 ഗോളുകള്‍; മാഞ്ചസ്റ്ററിനെ വീഴ്ത്തി ചെല്‍സിയുടെ 'ത്രില്ലര്‍'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com