121ലേക്ക് വീണ് ഇന്ത്യ; ഫിഫ റാങ്കിങില്‍ വന്‍ തിരിച്ചടി

ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയാണ് ഒന്നാം റാങ്കില്‍
ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി
ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിട്വിറ്റര്‍

സൂറിച്ച്: ഏറ്റവും പുതിയ ഫിഫ റാങ്കിങില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനു വന്‍ നഷ്ടം. ഇന്ത്യ നാല് സ്ഥാനങ്ങള്‍ ഇറങ്ങി 121ാം റാങ്കിലേക്ക് പതിച്ചു. സമീപ കാലത്തെ ഏറ്റവും മോശം സ്ഥാനമാണിത്.

അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ ഞെട്ടിക്കുന്ന തോല്‍വിയാണ് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി മാറിയത്. കഴിഞ്ഞ വര്‍ഷം 100ല്‍ താഴെ റാങ്കിലെത്തി ചരിത്രമെഴുതിയ ശേഷമാണ് ഇന്ത്യയുടെ പിന്നിലേക്കുള്ള പോക്ക്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ത്രിരാഷ്ട്ര പോരാട്ടത്തിലെ വിജയം, ഇന്‍ര്‍കോണ്ടിനെന്റല്‍ കപ്പ്, സാഫ് ചാമ്പ്യന്‍ഷിപ്പ് നേട്ടങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഇന്ത്യയുടെ റാങ്കിങ് മുന്നേറ്റം. എന്നാല്‍ സമീപ കാലത്ത് ഇന്ത്യ പ്രകടനത്തില്‍ പിന്നാക്കം പോയത് കനത്ത നഷ്ടത്തിലേക്കാണ് ടീമിനെ എത്തിച്ചത്. എഎഫ്‌സി എഷ്യന്‍ കപ്പിലെ മോശം പ്രകടനവും റാങ്കിങില്‍ നിര്‍ണായകമായി.

ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഫ്രാന്‍സ്, ബെല്‍ജിയം, ഇംഗ്ലണ്ട്, ബ്രസീല്‍, പോര്‍ടച്ചുഗല്‍, നെതര്‍ലന്‍ഡ്‌സ്, സ്‌പെയിന്‍, ഇറ്റലി, ക്രൊയേഷ്യ ടീമുകളാണ് ആദ്യ പത്തിലുള്ളത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി
വനിതാ മുന്നേറ്റം, രാജസ്ഥാന് നാളെ 'പിങ്ക് പ്രോമിസ്' പോരാട്ടം; ഓരോ സിക്‌സിലും വൈദ്യുതി!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com