വനിതാ മുന്നേറ്റം, രാജസ്ഥാന് നാളെ 'പിങ്ക് പ്രോമിസ്' പോരാട്ടം; ഓരോ സിക്‌സിലും വൈദ്യുതി!
ജയ്പുര്‍: നാളെ നടക്കുന്ന ഐപിഎല്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടാനിറങ്ങുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനു ലക്ഷ്യങ്ങള്‍ നിരവധി. നാളെ അവരുടെ പിങ്ക് പ്രോമിസ് പോരാട്ടമാണ്. രാജസ്ഥാനിലെ സ്ത്രീകള്‍ക്കുള്ള പിന്തുണയും അവരുടെ ഉന്നമനവും മുന്നേറ്റവും പ്രത്സോഹിപ്പിക്കുന്നതിന്റേയും ഭാഗമായി ടീം കടും പിങ്ക് നിറത്തിലുള്ള ജേഴ്‌സിയണിഞ്ഞു ഇറങ്ങും.
ഇതിനൊപ്പം സോളാര്‍ വൈദ്യുതിയുടെ പ്രചാരണവും ടീം ഉദ്ദേശിക്കുന്നു. ഇതനുസരിച്ച് ഇരു ടീമുകളിലേയും ബാറ്റര്‍മാര്‍ തൂക്കുന്ന ഓരോ സിക്‌സുകള്‍ക്കും ആറ് വീടുകള്‍ എന്ന കണക്കില്‍ ടീം മുന്‍കൈയെടുത്ത് സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതീകരിച്ചു നല്‍കും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രാജസ്ഥാന്‍ റോയല്‍സ് ഫൗണ്ടേഷനാണ് സഹായ ഹസ്തവുമായി എത്തുന്നത്. ഫൗണ്ടേഷന്‍ 2019 മുതലാണ് സ്ത്രീത്വത്തിന്റെ മുന്നേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നത്. രാജ്യത്തിന്റെ നിലനില്‍പ്പു തന്നെ സ്ത്രീ ശക്തിയിലാണെന്ന സിദ്ധാന്തമാണ് ടീം മുന്നോട്ടു വയ്ക്കുന്നത്. 2019 മുതല്‍ സ്ത്രീകള്‍ക്ക് കുടിവെള്ളം, ജീവനോപാധി, മാനസിക ആരോഗ്യം തുടങ്ങിയവ ഉറപ്പാക്കുക എന്നതടക്കമുള്ള പരിപാടികളാണ് ടീം നടത്തുന്നത്.
നിലവില്‍ മൂന്നില്‍ മൂന്ന് മത്സരങ്ങളും ജയിച്ച് ടീം രണ്ടാം സ്ഥാനത്തു നില്‍ക്കുന്നു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് ഒന്നാം സ്ഥാനത്ത്. നെറ്റ് റണ്‍റേറ്റ് വ്യത്യാസത്തിലാണ് രാജസ്ഥാന്‍ രണ്ടാമത് നില്‍ക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക