ഹീറോ ആയി ശശാങ്ക്; ​ഗില്ലിന്റെ ​ഗുജറാത്തിനെ അവസാന ഓവറിൽ വീഴ്ത്തി പഞ്ചാബ്

​ഗുജറാത്ത് ഉയർത്തിയ 200 റൺസിന്റെ വിജയലക്ഷ്യം പഞ്ചാബ് ഒരു പന്ത് ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു
ഗുജറാത്തിനെതിരെ പഞ്ചാബിന്‍റെ ശശാങ്ക് സിങ്ങിന്‍റെ കളി
ഗുജറാത്തിനെതിരെ പഞ്ചാബിന്‍റെ ശശാങ്ക് സിങ്ങിന്‍റെ കളിപിടിഐ

അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബ് കിങ്സിന് 3 വിക്കറ്റ് വിജയം. ​ഗുജറാത്ത് ഉയർത്തിയ 200 റൺസിന്റെ വിജയലക്ഷ്യം പഞ്ചാബ് ഒരു പന്ത് ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു. സ്‌കോര്‍: ഗുജറാത്ത്- 199/5 (20 ഓവര്‍). പഞ്ചാബ്: 200/7 (19.5 ഓവര്‍).

ഗുജറാത്തിനെതിരെ പഞ്ചാബിന്‍റെ ശശാങ്ക് സിങ്ങിന്‍റെ കളി
എടുക്കാൻ മടിച്ച 2 ഡിആർഎസുകൾ! ​ഗതി നിർണയിച്ച പന്തിന്റെ അബദ്ധങ്ങൾ

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് നായകൻ ശുഭ്മൻ ഗില്ലിന്റെ മിന്നും പ്രകടനത്തിലാണ് 199 റൺസിൽ എത്തിയത്. 48 പന്തിൽ 89 റൺസാണ് ​ഗിൽ നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന് രണ്ടാം ഓവറില്‍ത്തന്നെ ക്യാപ്റ്റന്‍ ശിഖര്‍ ധവാനെ നഷ്ടമായി (1). സ്‌കോര്‍ 48-ല്‍ നില്‍ക്കേ ജോണി ബെയര്‍‌സ്റ്റോ പുറത്തായി.

മൂന്നാമനായി ക്രീസിലെത്തിയ പ്രഫ്സിമാരൻ സിങ് (24 പന്തിൽ 35), ഇംപാക്ട് പ്ലെയർ അഷുതോഷ് ശർമ (17 പന്തിൽ 31)യും മെച്ചപ്പെട്ട സ്കോറിലേക്ക് പഞ്ചാബിനെ എത്തിച്ചു. എന്നാൽ കളിമാറ്റിമറിച്ചത് ശശാങ്ക് സിങ്ങിന്റെ മിന്നും പ്രകടനമാണ്. 29 പന്തിൽ 61 റൺസാണ് ശശാങ്ക് നേടിയത്. നാല് സിക്‌സും അഞ്ച് ഫോറും ചേര്‍ന്നതാണ് ശശാങ്കിന്റെ ഇന്നിങ്‌സ്. ഗുജറാത്തിനുവേണ്ടി നൂര്‍ അഹ്‌മദ് രണ്ട് വിക്കറ്റുകള്‍ നേടി. അസ്മത്തുള്ള ഒമര്‍സായ്, ഉമേഷ് യാദവ്, റാഷിദ് ഖാന്‍, മോഹിത് ശര്‍മ, ദര്‍ശന്‍ നാല്‍ക്കണ്ഡെ എന്നിവര്‍ ഓരോന്നുവീതം വിക്കറ്റ് വീഴ്ത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന്റെ തുടക്കം മികച്ചതല്ലായിരുന്നു. സ്‌കോര്‍ 29 ല്‍ നില്‍ക്കെ വൃദ്ധിമാന്‍ സാഹ(13 പന്തില്‍ 11)ന്റെ വിക്കറ്റാണ് ടൈറ്റന്‌സിന് ആദ്യം നഷ്ടമായത്. പിന്നീട് സ്‌കോര്‍ 69 ല്‍ നില്‍ക്കെ 22 പന്തില്‍ നിന്ന് 26 റണ്‍സ് നേടിയ കെയ്ന്‍ വില്ലല്‍സണും പുറത്തായി. പിന്നീട് 122 ന് മൂന്ന്, 164 ന് നാല് എന്നിങ്ങനെ വിക്കറ്റുകള്‍ വീണു.19 പന്തില്‍ 33 റണ്‍സ് നേടിയ സായ് സുദര്‍ശന്‍, 10 പന്തില്‍ 8 റണ്‍സ് നേടിയ വിജയ് ശങ്കര്‍ എന്നിവരാണ് പുറത്തായത്. എന്നാല്‍ മറുവശത്ത് വെടിക്കെട്ട് ബാറ്റിങ്ങുമായി ശുഭ്മാന്‍ ഗില്‍ തകര്‍ത്തടിക്കുകയായിരുന്നു. അവസാന ഓവറുകളില്‍ ഗില്ലിനൊപ്പം രാഹുല്‍ തെവാത്തിയയും തകര്‍ത്തടിച്ചതോടെ ടൈറ്റന്‍സ് മികച്ച സ്‌കോറിലേക്കെത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com