'200 സാധ്യമായ ദിവസം 184 നല്ലതാണ്!'- കോഹ്‍ലിയുടെ സെഞ്ച്വറിക്ക് പിന്നാലെ രാജസ്ഥാന്റെ കുറിപ്പ് ‍

ഐപിഎല്ലിലെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയില്‍ കോഹ്ലി
ചഹല്‍, കോഹ്ലി
ചഹല്‍, കോഹ്ലിപിടിഐ

ജയ്പുര്‍: തുടര്‍ച്ചയായി നാലാം വിജയത്തോടെ രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലില്‍ സ്വപ്‌നതുല്യ കുതിപ്പാണ് നടത്തുന്നത്. ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ അവര്‍ സ്വന്തം തട്ടകത്തില്‍ ആറ് വിക്കറ്റിനു വീഴ്ത്തി പിങ്ക് പ്രോമിസ് പോരാട്ടം അവിസ്മരണീയമാക്കി. മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് താരം വിരാട് കോഹ്‌ലി എട്ടാം ഐപിഎല്‍ സെഞ്ച്വറി നേടി വെട്ടിത്തിളങ്ങിയിരുന്നു. എന്നാല്‍ ഫോമിലേക്ക് സെഞ്ച്വറിയുമായി തിരിച്ചെത്തി ജോസ് ബട്‌ലര്‍ രാജസ്ഥാന്‍ ജയത്തില്‍ നെടും തൂണായി.

ഇപ്പോള്‍ ബംഗളൂരു ബാറ്റിങ് കഴിഞ്ഞ ശേഷം രാജസ്ഥാന്‍ സ്വന്തം എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കിട്ട കുറിപ്പ് വൈറല്‍. '200നു മുകളില്‍ റണ്‍സ് സാധ്യമായ ദിവസം 184 നല്ലതാണെന്നു തോന്നുന്നു'- ഇതായിരുന്നു കുറിപ്പ്. ബംഗളൂരുവിന്റെ ബാറ്റിങ് കഴിഞ്ഞതിനു പിന്നാലെയാണ് കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. 184 റണ്‍സ് ലക്ഷ്യമാണ് രാജസ്ഥാന് മുന്നില്‍ ആര്‍സിബി വച്ചത്. ബംഗളൂരുവിന്റെ ബാറ്റിങിനു കടിഞ്ഞാണിട്ട രാജസ്ഥാന്‍ താരങ്ങളുടെ പ്രകടനമികവിനെ പരോക്ഷമായി പിന്തുണച്ചാണ് ടീമിന്റെ കുറിപ്പ്.

ആദ്യം ബാറ്റ് ചെയ്ത ബംഗളൂരുവിന് 14ാം ഓവറിലാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. അപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 124 റണ്‍സായിരുന്നു. ആ കുതിപ്പ് പക്ഷേ അവസാനം വരെ സൂക്ഷിക്കാന്‍ ബംഗളൂരുവിന് സാധിച്ചില്ല. പിന്നീട് രാജസ്ഥാന്‍ ബൗളിങില്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിച്ചതോടെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെട്ടിട്ടും അവര്‍ 200 കടന്നില്ല. 183ല്‍ ഒതുങ്ങി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടീമിനെ ഏതാണ്ട് ഒറ്റയ്ക്ക് തന്നെ കോഹ്‌ലി ചുമലിലേറ്റി. ഈ ഐപിഎല്ലിലെ ആദ്യ സെഞ്ച്വറി കുറിച്ച കോഹ്‌ലി 72 പന്തില്‍ 113 റണ്‍സെടുത്തു പുറത്താകാതെ നിന്നു. 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി മാത്രമാണ് കോഹ്‌ലിയെ പിന്തുണച്ചത്. ടീമില്‍ മിന്നും ഫോമില്‍ കളിക്കുന്ന ഏക ബാറ്ററും കോഹ്‌ലിയാണ്.

താരം നേടിയ സെഞ്ച്വറി ഐപിഎല്ലിലെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ച്വറികളുടെ പട്ടികയിലാണ് ഇടംപിടിച്ചത്. ഗ്ലെന്‍ മാക്‌സ്‌വെല്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതാണ് ആര്‍സിബിക്ക് തലവേദനയാകുന്നത്. മാക്‌സ്‌വെല്‍ തകര്‍ത്തടിച്ചിരുന്നെങ്കില്‍ സ്‌കോര്‍ 200 കടക്കാനുള്ള സാധ്യതയും മുന്നിലുണ്ടായിരുന്നു. എന്നാല്‍ ഇത്തവണയും ഓസീസ് താരം പരാജയമായി.

കൂറ്റനടിക്കാരനായ ദിനേഷ് കാര്‍ത്തികിനെ ഇറക്കാതെ പുതുമുഖമായ സൗരവ് ചൗഹാനെ നാലാമനായി ഇറക്കിയതും പാളി. മാക്‌സ്‌വെല്‍ 1 റണ്ണിലും സൗരവ് 9 റണ്ണിലും പുറത്തായി.

ചഹല്‍, കോഹ്ലി
'ബോസും ജോഷേട്ടനും പിങ്ക് പ്രോമിസും!'- തുടരെ നാലാം ജയം, 'റോയല്‍സ്' രാജസ്ഥാന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com