കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്റ്: പ്രഗ്‌നാനന്ദയ്ക്കും സഹോദരി വൈശാലിക്കും ആദ്യ ജയം

വനിതാവിഭാഗത്തില്‍ ബള്‍ഗേറിയയില്‍ നിന്നുള്ള ന്യുര്‍ഗില്‍ സലിമോവയ്‌ക്കെതിരെയായിരുന്നു വൈശാലിയുടെ ജയം
ആര്‍. പ്രഗ്‌നാനന്ദക്കും വൈശാലി രമേഷ് ബാബു
ആര്‍. പ്രഗ്‌നാനന്ദക്കും വൈശാലി രമേഷ് ബാബുഎക്‌സ്

ടൊറന്റോ: കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്റില്‍ സഹോദരങ്ങളായ ആര്‍. പ്രഗ്‌നാനന്ദക്കും വൈശാലി രമേഷ് ബാബുവിനും ആദ്യ ജയം. ഓപ്പണ്‍ വിഭാഗത്തില്‍ പ്രഗ്‌നാനന്ദയും വനിതാവിഭാഗത്തില്‍ വൈശാലിയും ജയം നേടി.

മൂന്നാം റൗണ്ടില്‍ ഇന്ത്യന്‍ പ്രഗ്‌നാനന്ദ മികച്ച നീക്കങ്ങളുമായി വിദിത് വിദിത്തിനെ സമ്മര്‍ദത്തിലാഴ്ത്തി. രാജാവിനെ ലക്ഷ്യംവച്ചുള്ള പ്രഗ്‌നാനന്ദയുടെ കനത്ത ആക്രമണവും സമയസമ്മര്‍ദവും കൂടിയായപ്പോള്‍ വിദിത്തിനു പിഴച്ചു. 45 നീക്കങ്ങളില്‍ പ്രഗ്ഗയ്ക്കു വിജയം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആര്‍. പ്രഗ്‌നാനന്ദക്കും വൈശാലി രമേഷ് ബാബു
പറക്കും ബിഷ്ണോയി, സൂപ്പര്‍ ക്യാച്ച് ഏറ്റെടുത്ത് ആരാധകര്‍, വിഡിയോ

വനിതാവിഭാഗത്തില്‍ ബള്‍ഗേറിയയില്‍ നിന്നുള്ള ന്യുര്‍ഗില്‍ സലിമോവയ്‌ക്കെതിരെയായിരുന്നു വൈശാലിയുടെ ജയം. കൊനേരു ഹംപിടാന്‍ സോങ് യി മല്‍സരം സമനിലയായി. ഫാബിയാനോ കരുവാനയും യാന്‍ നീപോംനീഷിയും ഡി. ഗുകേഷുമാണ് 2 പോയിന്റുമായി മുന്നില്‍. ഒന്നര പോയിന്റുമായി പ്രഗ്‌നാനന്ദയും വിദിത് ഗുജറാത്തിയും തൊട്ടു പിന്നിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com