മുംബൈ: നായക സ്ഥാനത്തിന്റെ ഭാരങ്ങളൊഴിഞ്ഞ രോഹിത് ശര്‍മ ഐപിഎല്ലില്‍ കഴിഞ്ഞ ദിവസമാണ് ഫോമിലേക്കെത്തിയത്. ഇപ്പോള്‍ ഹിറ്റ്മാന്റെ ക്രിക്കറ്റിനു പുറത്തെ ഒരു കഴിവാണ് ശ്രദ്ധേയമാകുന്നത്.
ഇതിഹാസ ഇന്ത്യന്‍ താരങ്ങളെ അനുകരിക്കുന്ന രോഹിതിന്റെ വീഡിയോയാണ് ശ്രദ്ധേയമായത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, ഹര്‍ഭജന്‍ സിങ്, യുവരാജ് സിങ്, സഹീര്‍ ഖാന്‍ എന്നിവരെയാണ് രോഹിത് അനുകരിക്കുന്നത്. ഇവരുടെ ബാറ്റിങ്, ബൗളിങ് മാനറിസങ്ങള്‍ ഹിറ്റ് മാന്‍ കിറുകൃത്യമായി തന്നെ അനുകരിക്കുന്നതാണ് വീഡിയോ.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സച്ചിന്റെ വിഖ്യാതമായ സ്‌ട്രെയ്റ്റ് ഡ്രൈവ്, ദ്രാവിഡിന്റെ ക്രീസിലെ ബാറ്റിങ് സ്‌റ്റൈല്‍, ഹര്‍ഭജന്‍, സഹീര്‍ ഖാന്‍ എന്നിവരുടെ ബൗളിങ് ആക്ഷന്‍, ഫീല്‍ഡിലെ യുവരാജ് സിങിന്റെ നില്‍പ്പിലെ സവിശേഷത എന്നിവയാണ് രോഹിത് അനുകരിക്കുന്നത്. എന്തായാലും സംഭവം വൈറലായി മാറി.
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ വിജയത്തോടെ സീസണിലെ തുടര്‍ തോല്‍വികള്‍ക്ക് മുംബൈ ഇന്നലെ വിരാമമിട്ടിരുന്നു. മത്സരത്തില്‍ മികച്ച തുടക്കമാണ് രോഹിത് നല്‍കിയത്. ഒറ്റ റണ്ണിനാണ് ഹിറ്റ്മാന് അര്‍ധ സെഞ്ച്വറി നഷ്ടമായത്. 27 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 49 റണ്‍സാണ് ഹിറ്റ്മാന്‍ ഇടിച്ചെടുത്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക