കളി മണ്‍ കോര്‍ട്ടിലെ മാസ്‌റ്റേഴ്‌സ് 1000ത്തില്‍ ജയം! ചരിത്രമെഴുതി സുമിത് നാഗല്‍

മോണ്ടി കാര്‍ലോയില്‍ ജയം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ടെന്നീസ് താരം
സുമിത് നാഗല്‍
സുമിത് നാഗല്‍ട്വിറ്റര്‍

പാരിസ്: ടെന്നീസില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യന്‍ താരം സുമിത് നാഗല്‍. കളി മണ്‍ കോര്‍ട്ട് പോരാട്ടമായ മാസ്‌റ്റേഴ്‌സ് 1000ത്തില്‍ വിജയം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി സുമിത് മാറി. ഇറ്റാലിയന്‍ താരം മാറ്റിയോ അര്‍നാല്‍ഡിനെ കടുത്ത മത്സരത്തില്‍ കീഴടക്കിയാണ് സുമിതിന്റെ ചരിത്ര നേട്ടം.

സ്‌കോര്‍: 6-7, 6-2, 6-4. ആദ്യ സെറ്റ് കൈവിട്ടെങ്കിലും പിന്നീടുള്ള രണ്ട് സെറ്റുകളും മികവോടെ പിടിച്ചെടുത്താണ് താരം ചരിത്രമെഴുതിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എടിപി പോരാട്ടമായ മോണ്ടി കാര്‍ലോയില്‍ മത്സരിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് സുമിത് നാഗല്‍. നേരത്തെ ഇതിഹാസ താരങ്ങളായ വിജയ് അമൃത് രാജ് 1977ലും രമേഷ് കൃഷ്ണന്‍ 1982ലും മത്സരിച്ചു. 1990നു ശേഷം ഇവിടെ മത്സരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും സുമിതിനു സ്വന്തം. 1982നു ശേഷം മോണ്ടി കാര്‍ലോയിലെ മെയിന്‍ പോരാട്ടത്തിനു യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി താരം നേരത്തെ മാറിയിരുന്നു.

അടുത്ത റൗണ്ടില്‍ ഡെന്‍മാര്‍കിന്റെ ഹോഗര്‍ റുനെയാണ് 26കാരനായ ഇന്ത്യന്‍ താരത്തിന്റെ എതിരാളി. നാളെയാണ് പോരാട്ടം.

സുമിത് നാഗല്‍
സച്ചിന്‍, ദ്രാവിഡ്, യുവരാജ്... രോഹിത് ശര്‍മയുടെ സൂപ്പര്‍ ഹിറ്റ് മിമിക്രി! (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com