അര്‍ധസെഞ്ച്വറി നേടി നിതീഷ്; ഹൈദരാബാദിനെതിരെ പഞ്ചാബ് കിങ്‌സിന് 183 റണ്‍സ് വിജയ ലക്ഷ്യം

അര്‍ധസെഞ്ച്വറി നേടി നിതീഷ്; ഹൈദരാബാദിനെതിരെ പഞ്ചാബ് കിങ്‌സിന് 183 റണ്‍സ് വിജയ ലക്ഷ്യം
അര്‍ധസെഞ്ച്വറി നേടി നിതീഷ്; ഹൈദരാബാദിനെതിരെ പഞ്ചാബ് കിങ്‌സിന് 183 റണ്‍സ് വിജയ ലക്ഷ്യം ഫെയ്‌സ്ബുക്ക്

ചണ്ഡീഗഡ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിങ്‌സിന് 183 റണ്‍സ് വിജയ ലക്ഷ്യം. നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 182 റണ്‍സ് സ്‌കോര്‍ ചെയ്തത്.37 പന്തില്‍ നിന്ന് 67 റണ്‍സ് നേടിയ നിതിഷ് റെഡ്ഡിയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന്റേത് മോശപ്പെട്ട തുടക്കമായിരുന്നു. ഇന്നിങ്‌സിന്റെ നാലമത്തെ ഓവറില്‍ 15 പന്തില്‍ നിന്ന് 21 റണ്‍സ് നേടി ആക്രമിച്ച് കളിച്ച ട്രാവിസ് ഹെഡ്ഡിന്റെ വിക്കറ്റ് നഷ്ടമായി. 27 ന് 1 എന്ന നിലയിലായ ഹൈദരാബാദിന് ഇതേ ഓവറില്‍ തന്നെ എയ്ഡന്‍ മക്രത്തിനെ നഷ്ടമായി. റണ്‍സ് സ്‌കോര്‍ ചെയ്യാതെ ആയിരുന്നു താരത്തിന്റെ മടക്കം. പിന്നീട് 39 ന് മൂന്ന്, 64 ന് നാല്, 100 ന് അഞ്ച് എന്നിങ്ങനെ വിക്കറ്റുകള്‍ നഷ്ടമായി. അഭിഷേ് ശര്‍മ(16), രാഹുല്‍ ത്രിപാത്തി(11), ഹെന്റിച്ച് കാള്‍സണ്‍(9) എന്നിവരാണ് പുറത്തായത്. അര്‍ഷ്ദീപ് സിങ്, സാം കാറണ്‍,ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ക്കായിരുന്നു വിക്കറ്റ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അര്‍ധസെഞ്ച്വറി നേടി നിതീഷ്; ഹൈദരാബാദിനെതിരെ പഞ്ചാബ് കിങ്‌സിന് 183 റണ്‍സ് വിജയ ലക്ഷ്യം
'ജഡേജയുടെ കൈകള്‍ ഭദ്രം'; കോഹ് ലിക്കും രോഹിത്തിനുമൊപ്പം നൂറ് ക്യാച്ച് ക്ലബില്‍

പിന്നീട് ക്രീസിലെത്തിയ അബ്ദുല്‍ സമ്മദിന്റെ ചെറുത്തു നില്‍പ്പാണ് ഹൈദരാബാദിനെ മികച്ച സ്‌കോറിലേക്കെത്തിച്ചത്. 12 പന്തില്‍ നിന്ന് 25 റണ്‍സ് നേടിയ താരം സ്‌കോര്‍ 150 ല്‍ നില്‍ക്കെ അര്‍ഷ്ദീപിന്റെ പന്തിലാണ് പുറത്തായത്. അവാസാന ഓവറുകളില്‍ ഷഹ്ബാസ് അഹമ്മദ് 7 പന്തില്‍ നിന്ന് പുറത്താകാതെ 14 റണ്‍സ് നേടി. പഞ്ചാബ് നിരയില്‍ നാല് ഓവറുകളില്‍ നിന്ന് 29 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിങ്ങിന്റെ പ്രകടനം നിര്‍ണായകായി. സാം കറണും ഹര്‍ഷല്‍ പട്ടേലും രണ്ട് വിക്കറ്റ് വീതം നേടി. റബാഡ ഒരു വിക്കറ്റ് നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com