'ക്യൂട്ട് ഹെലികോപ്റ്റര്‍ ഷോട്ട്'; ധോനിയെ അനുകരിച്ച അഫ്ഗാന്‍ താരത്തിന്റെ മകന് കൈയടിച്ച് ആരാധകര്‍,വിഡിയോ

മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍റൗണ്ടര്‍ താരമായ നബി പരിശീലന സെഷനിലാണ് മകന് പന്തെറിഞ്ഞ് കൊടുത്തത്
ധോനിയെ അനുകരിച്ച അഫ്ഗാന്‍താരത്തിന്റെ മകന് കൈയടിച്ച് ആരാധകര്‍
ധോനിയെ അനുകരിച്ച അഫ്ഗാന്‍താരത്തിന്റെ മകന് കൈയടിച്ച് ആരാധകര്‍ എക്‌സ്

ന്യൂഡല്‍ഹി: ധോനിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് അനുകരിച്ച അഫ്ഗാന്‍ താരത്തിന്റെ മകന് കൈയ്യടിച്ച് ആരാധകര്‍. മകന് പന്തെറിഞ്ഞ് കൊടുക്കുന്ന അച്ഛന്റെ വിഡിയോ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ചു.

മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍റൗണ്ടര്‍ താരമായ നബി പരിശീലന സെഷനിലാണ് മകന് പന്തെറിഞ്ഞ് കൊടുത്തത്. ഇടം കൈയ്യന്‍ ബാറ്ററാണെങ്കിലും ധോനിയുടെ ഹെലികോപ്റ്റര്‍ ഷോട്ടിനെ അനുകരിക്കും വിധമാണ് കുട്ടിതാരം ബാറ്റ് ചെയ്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ധോനിയെ അനുകരിച്ച അഫ്ഗാന്‍താരത്തിന്റെ മകന് കൈയടിച്ച് ആരാധകര്‍
അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്ക് കഴിഞ്ഞില്ല, ഈ പ്രായത്തിലും മലിംഗയ്ക്ക് കഴിയും, വിഡിയോ

കുട്ടിതാരം മികച്ച രീതിയില്‍ ധോനിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് കളിച്ചെന്നാണ് ആരാധകരുടെ പ്രതികരണം. കുട്ടിതാരത്തിന് കൈയടിച്ച് നിരവധി പേരാണ് മുംബൈയുടെ പോസ്റ്റിന് കീഴില്‍ വന്നത്.

ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍റൗണ്ടറായ മുഹമ്മദ് നബി ഒരു മത്സരത്തിലാണ് കളിച്ചത്. രണ്ട് ഓവറുകള്‍ എറിഞ്ഞ് 17 റണ്‍സ് വഴങ്ങിയ താരത്തിന് വിക്കറ്റുകളൊന്നും ലഭിച്ചിട്ടില്ല. ഐപിഎല്ലില്‍ ആറ് സീസണുകളില്‍ കളിച്ചിട്ടുള്ള താരം 19 മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റ് നേടിയിട്ടുണ്ട്. 180 റണ്‍സാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com