'കോഹ്‌ലിയെയും കൂട്ടരെയും എറിഞ്ഞിട്ട തന്ത്രം'; അഞ്ച് വിക്കറ്റ് നേട്ടത്തില്‍ ബുംറ

ഐപിഎല്ലില്‍ ഇത് രണ്ടാം തവണയാണ് ബുറ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നത്.
റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ അഞ്ച് വിക്കറ്റ് നേടി ബുംറ
റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ അഞ്ച് വിക്കറ്റ് നേടി ബുംറ എക്സ്

മുംബൈ: റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ അതുല്യനേട്ടം സ്വന്തമാക്കി പേസര്‍ ജസ്പ്രീത് ബുംറ. മത്സരത്തില്‍ അഞ്ച് വിക്കറ്റാണ് താരം കൊയ്‌തെടുത്തത്. മത്സരത്തില്‍ മറ്റ് ബൗളര്‍മാരെല്ലാം തല്ല് വാങ്ങിയപ്പോള്‍ നാലോവര്‍ എറിഞ്ഞ ബുംറ വിട്ടുകൊടുത്തത് വെറും21 റണ്‍സ് മാത്രം. ഓരോവറില്‍ റണ്‍സ് ശരാശരി 5.2. ബുറ മികച്ച പ്രകടനം പുറത്തെടുത്ത മത്സരത്തില്‍ 27 പന്തുകള്‍ ശേഷിക്കെ മുംബൈ വിജയം നേടി.

റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ ഇതാദ്യമായാണ് ഒരു താരം അഞ്ച് വിക്കറ്റ് നേടുന്നത്. ഐപിഎല്ലില്‍ ഇത് രണ്ടാം തവണയാണ് ബുറ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. 2022ല്‍ കൊല്‍ക്കത്തയ്‌ക്കെതിരെയായിരുന്നു ബുംറയുടെ മികച്ച പ്രകടനം. അഞ്ചുവിക്കറ്റ് നേട്ടത്തോടെ ബാംഗ്ലൂരിനെതിരെ ഏറ്റവും വിക്കറ്റ് നേടുന്ന താരവും ഇതോടെ ബുംറയായി. ഈ സീസണില്‍ ഇതിനകം ബുംറയും നേട്ടം പത്ത് വിക്കറ്റായി.

വിരാട് കോഹ് ലിയെ പുറത്താക്കിയാണ് ബുംറ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ നായകന്‍ ഡുപ്ലസി, മഹിപാല്‍, സൗരവ് ചൗഹാന്‍, വൈശാഖ് വിജയ് കുമാര്‍ എന്നിവരെ ബുംറ കൂടാരം കയറ്റി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തന്റെ മികച്ച പ്രകടനത്തിന് കാരണം വൈവിധ്യമാര്‍ന്ന രീതിയില്‍ പന്തെറിഞ്ഞതാണെന്ന് കളിയിലെ താരമായ ബുറ പറഞ്ഞു. മുന്‍ മത്സരങ്ങളിലെ തന്റെ പ്രകടനങ്ങള്‍ പതിവായി കാണാറുണ്ടെന്നും അതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തി മികച്ച രീതിയില്‍ പന്തെറിയാനാണ് ശ്രമിക്കാറെന്നും ബുംറ പറഞ്ഞു.

ഇന്നലെ അഞ്ച് വിക്കറ്റ് നേടാനാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വിക്കറ്റ് നേട്ടത്തില്‍ വലിയ സന്തോഷമുണ്ട്. ഐപിഎല്ലില്‍ ഒരു ബൗളര്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കുകയെന്നത് വളരെ കഠിനമാണ്. തന്റെ കരിയറിന്റെ തുടക്കത്തിലും കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനങ്ങള്‍ സ്ഥിരമായി കാണുമായിരുന്നെന്നും ബുംറ മത്സരശേഷം പറഞ്ഞു.

റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ അഞ്ച് വിക്കറ്റ് നേടി ബുംറ
ബംഗളൂരുവിനെ പിടിച്ചുകുലുക്കിയ ഇന്നിംഗ്‌സ് റെക്കോര്‍ഡ് ബുക്കിലും; സൂര്യകുമാര്‍ യാദവ് ടി 20ല്‍ 7000 റണ്‍സ് തികച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com