അഴിമതി; ഝാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

കോര്‍പറേറ്റ് കാര്യ മന്ത്രാലയമാണ് അന്വേഷണത്തിനു ഉത്തരവിട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംഫയല്‍

റാഞ്ചി: അഴിമതി ആരോപണത്തിനു പിന്നാലെ ഝാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. അസോസിയേഷനൊപ്പം വ്യവസായ സ്ഥാപനമായ കണ്‍ട്രി ക്രിക്കറ്റ് ക്ലബിനെതിരെയും അന്വേഷണമുണ്ട്. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥയും അന്തരിച്ച മുന്‍ ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരിയുടെ ഭാര്യയുമായ നിര്‍മല്‍ കൗര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. കോര്‍പറേറ്റ് കാര്യ മന്ത്രാലയമാണ് അന്വേഷണത്തിനു ഉത്തരവിട്ടത്.

ബിസിസിഐയുടെ ഗ്രാന്‍ഡുകള്‍ ക്രിക്കറ്റ് വികസനത്തിനു ഉപയോഗിക്കുന്നതിനു പകരം വ്യക്തികള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി വഴി മാറ്റി ചെലവാക്കുകയാണെന്നു അവര്‍ പരാതിയില്‍ ആരോപിച്ചു. കഴിഞ്ഞ നവംബറില്‍ നടത്തിയ ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടെന്നും പരാതിയിലുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അസോസിയേഷന്റെ നിയന്ത്രണത്തിലുള്ള സ്‌റ്റേഡിയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത അടക്കമുള്ള വിഷയങ്ങളും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കണ്‍ട്രി ക്രിക്കറ്റ് ക്ലബിലും വ്യാപക സാമ്പത്തിക തിരിമറികളുണ്ട്. കമ്മിറ്റിയിലെ അംഗങ്ങള്‍ മാത്രമാണ് സമ്പന്നരാകുന്നതെന്നും ഫണ്ട് ക്ലബിന്റെ ഉന്നമനത്തിനായി വിനിയോഗിക്കപ്പെടുന്നില്ലെന്നും അവര്‍ പരാതിയില്‍ പറയുന്നു.

പ്രതീകാത്മക ചിത്രം
ഇന്നെങ്കിലും രക്ഷപ്പെടുമോ? ജയം തേടി കോഹ്‌ലിയും കൂട്ടരും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com