വധശ്രമം ഉള്‍പ്പെടെ 19 കുറ്റങ്ങള്‍; ജാമ്യം ഇല്ല, കോടതിയില്‍ കുഴഞ്ഞു വീണ് മുന്‍ ഓസീസ് താരം മൈക്കല്‍ സ്ലാറ്റര്‍

ഒരാഴ്ച മുന്‍പാണ് താരം അറസ്റ്റിലായത്
മൈക്കല്‍ സ്ലാറ്റര്‍
മൈക്കല്‍ സ്ലാറ്റര്‍ട്വിറ്റര്‍

സിഡ്‌നി: മുന്‍ ഓസ്‌ട്രേലിയന്‍ ബാറ്ററും ടെസ്റ്റ് ഓപ്പണറുമായിരുന്ന മൈക്കല്‍ സ്ലാറ്റര്‍ കോടതിയില്‍ കുഴഞ്ഞു വീണു. ജാമ്യാപേക്ഷ നിരസിച്ചതിനു പിന്നാലെയാണ് 54കാരന്‍ കോടതി മുറിയില്‍ കുഴഞ്ഞു വീണത്.

ഗാര്‍ഹിക പീഡനം, ദേഹോപദ്രവം, വധശ്രമം, ഭീഷപ്പെടുത്തല്‍ തുടങ്ങി 19 കുറ്റങ്ങളാണ് മുന്‍ താരത്തിനെതിരെ ഉയര്‍ന്നത്. പിന്നാലെ സംഭവത്തില്‍ മൈക്കല്‍ സ്ലാറ്ററെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരാഴ്ച ജയിലില്‍ കഴിഞ്ഞ ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. സ്ലാറ്റര്‍ക്ക് ജാമ്യം അനുവദിക്കരുതെന്നു പൊലീസ് കോടതിയില്‍ ശക്തമായ നിലപാടെടുത്തു. ഇതോടെയാണ് ജാമ്യാപേക്ഷ തള്ളിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ക്വിന്‍സ്‌ലന്‍ഡ് സ്‌റ്റേറ്റ് കോടതിയാണ് മുന്‍ ഓപ്പണര്‍ക്ക് ജാമ്യം നിഷേധിച്ചത്. ഇതോടെ സ്ലാറ്ററെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു ജഡ്ജി ഉത്തരവിറക്കി. തൊട്ടു പിന്നാലെയാണ് മുന്‍ താരം കുഴഞ്ഞു വീണത്.

ആരോപണങ്ങള്‍ സ്ലാറ്റര്‍ നിഷേധിച്ചിരുന്നു. ജാമ്യാപേക്ഷ തള്ളിയതോടെ താരം ഇനിയും ജയിലില്‍ തന്നെ കിടക്കണം. വിഷയത്തില്‍ മെയ് 31നു കമ്മിറ്റല്‍ ഹിയറിങ് നടക്കും.

മൈക്കല്‍ സ്ലാറ്റര്‍
തലങ്ങും വിലങ്ങും സിക്‌സും ഫോറും, പറന്നത് 81 ബൗണ്ടറികള്‍!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com