'ദുരന്തം! ആര്‍സിബി വളരെ മോശം ടീം, ഉടമകളെ മാറ്റു'

ബിസിസിഐ കാര്യമായ ഇടപെടലുകള്‍ നടത്തണമെന്നു തുറന്നടിച്ച് ടെന്നീസ് ഇതിഹാസം മഹേഷ് ഭൂപതി
ഔട്ടായി നിരാശയോടെ മടങ്ങുന്ന കോഹ്‍ലി
ഔട്ടായി നിരാശയോടെ മടങ്ങുന്ന കോഹ്‍ലിപിടിഐ

ബംഗളൂരു: ഐപിഎല്ലില്‍ കിരീട നേട്ടമില്ലാത്ത ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. മികച്ച താരങ്ങളുമായി ഓരോ സീസണിലും വന്‍ പ്രതീക്ഷയോടെ തുടങ്ങുന്ന അവര്‍ക്ക് പക്ഷേ നിരാശയാണ് ഫലം. ഇത്തവണയും മാറ്റമില്ല.

ആര്‍സിബിയുടെ ഉടമസ്ഥാവകാശം മറ്റാര്‍ക്കെങ്കിലും നല്‍കി ടീം പുനഃസംഘടിപ്പിക്കണമെന്നു ഇതിഹാസ ഇന്ത്യന്‍ ടെന്നീസ് താരം മഹേഷ് ഭൂപതി. വിഷയത്തില്‍ ബിസിസിഐ കാര്യമായ ഇടപെടലുകള്‍ നടത്തണമെന്നു അദ്ദേഹം വ്യക്തമാക്കി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു തോറ്റതിനു പിന്നാലെയാണ് ഭൂപതിയുടെ തുറന്നുപറച്ചില്‍.

'മറ്റ് ടീമുകള്‍ ചെയ്തതു പോലെ സ്‌പോര്‍ട്‌സ് ഫ്രാഞ്ചൈസി നിര്‍മിക്കാന്‍ ശ്രദ്ധിക്കുന്ന പുതിയ ഉടമയ്ക്ക് ആര്‍സിബിയെ കൈമാറാന്‍ നിര്‍ബന്ധമായി ശ്രമിക്കണം. സ്‌പോര്‍ട്‌സിനും ഐപിഎല്ലിനും ആരാധകര്‍ക്കും കളിക്കാര്‍ക്കും വേണ്ടി ബിസിസിഐ അതു ചെയ്യുമെന്നു തന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു. ദുരന്തം എന്ന ഹാഷ് ടാഗോടെയാണ് ഭൂപതി തുറന്നടിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എല്ലാ സീസണിലും കളിച്ച ആര്‍സിബി മൂന്ന് തവണ ഫൈനലിലെത്തിയെങ്കിലും റണ്ണേഴ്‌സ് അപ്പായിരുന്നു. 2009, 2011, 16 സീസണുകളില്‍ ടീം ഫൈനല്‍ കളിച്ചു. എന്നാല്‍ പിന്നീട് ഓരോ സീസണിലും ടീം പിന്നാക്കം പോയി.

2008 മുതല്‍ 16 വരെ വിജയ മല്യയായിരുന്നു ടീം ഉടമ. നിലവില്‍ യുനൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റാണ് ടീമിന്റെ ഉടമകള്‍.

നടപ്പ് സീസണില്‍ ഒറ്റ ജയം മാത്രമാണ് ടീമിനുള്ളത്. രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തിയത് മാത്രമാണ് ആശ്വാസം. തുടരെ അഞ്ച് മത്സരങ്ങള്‍ പരാജയപ്പെട്ട് അവസാന സ്ഥാനത്താണ് ആര്‍സിബി. പ്ലേ ഓഫ് സാധ്യതകളും ത്രിശങ്കുവിലായി.

ഔട്ടായി നിരാശയോടെ മടങ്ങുന്ന കോഹ്‍ലി
വധശ്രമം ഉള്‍പ്പെടെ 19 കുറ്റങ്ങള്‍; ജാമ്യം ഇല്ല, കോടതിയില്‍ കുഴഞ്ഞു വീണ് മുന്‍ ഓസീസ് താരം മൈക്കല്‍ സ്ലാറ്റര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com