'സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍', നരെയ്ന്‍ തകര്‍ത്തടിക്കുന്നു; മുഴുവന്‍ ക്രെഡിറ്റും ഗംഭീറിനെന്ന് റിങ്കു സിങ്

കഴിഞ്ഞ മൂന്ന് സീസണുകളില്‍ നരെയ്‌ന്റെ ആകെ റണ്‍സ് 145 മാത്രമാണ്. ഇത്തവണ ഓപ്പണിങ് ബാറ്റര്‍ ആയതോടെ ആറ് മത്സരത്തില്‍ നിന്ന് ഇതിനകം താരം 276 റണ്‍സ് നേടി.
രെയ്‌നെ സ്‌പെഷ്യലിസ്റ്റ് ഓപ്പണറാക്കിയതിന്റെ മുഴുവന്‍ ക്രഡിറ്റ് ഗൗതം ഗംഭീറിനെന്ന് റിങ്കു സിങ്
രെയ്‌നെ സ്‌പെഷ്യലിസ്റ്റ് ഓപ്പണറാക്കിയതിന്റെ മുഴുവന്‍ ക്രഡിറ്റ് ഗൗതം ഗംഭീറിനെന്ന് റിങ്കു സിങ്പിടിഐ

കൊല്‍ക്കത്ത: സുനില്‍ നരെയ്‌നെ സ്‌പെഷ്യലിസ്റ്റ് ഓപ്പണറാക്കിയതിന്റെ മുഴുവന്‍ ക്രഡിറ്റ് ഗൗതം ഗംഭീറിനാണെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം റിങ്കു സിങ്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 56 പന്തില്‍ നിന്ന് നരെയ്ന്‍ 109 റണ്‍സ് എടുത്ത് ഐപിഎല്ലില്‍ തന്റെ കന്നി സെഞ്ച്വറി നേടിയിരുന്നു. കഴിഞ്ഞ മൂന്ന് സീസണുകളില്‍ നരെയ്‌ന്റെ ആകെ റണ്‍സ് 145 മാത്രമാണ്. ഇത്തവണ ഓപ്പണിങ് ബാറ്റര്‍ ആയതോടെ ആറ് മത്സരത്തില്‍ നിന്ന് ഇതിനകം താരം 276 റണ്‍സ് നേടി.

ഇത്തവണ നരെയ്ന്‍ ഓപ്പണറായതോടെ എല്ലാ മത്സരങ്ങളിലും റണ്‍സ് നേടുന്നു. നരെയ്‌നെ ഓപ്പണറാക്കുകയെന്നത് ഗംഭീറിന്റെ ആശയമായിരുന്നുവെന്ന് റിങ്കു പറഞ്ഞു. 2017ല്‍ ഗംഭീറിന്റെ ക്യപ്റ്റന്‍സിയില്‍ നരെയ്ന്‍ ഓപ്പണറായി ഇറങ്ങിയപ്പോള്‍ പതിനഞ്ച് പന്തില്‍ നിന്ന് ഐപിഎല്ലിലെ വേഗമേറിയ ഫിഫ്റ്റി സ്വന്തം പേരില്‍ എഴുതിയിരുന്നു. മുന്‍ കാലങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി ഇത്തവണ വളരെയധികം ശ്രദ്ധാപൂര്‍വമാണ് നരെയ്ന്‍ ബാറ്റുചെയ്യുന്നതെന്നും റിങ്കു പറഞ്ഞു.

ഏറെ ക്ഷമയോടെ അദ്ദേഹത്തിന് ബാറ്റ് ചെയ്യാന്‍ കഴിയുന്നത് നെറ്റ്‌സിലെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും റിങ്കു പറഞ്ഞു. നേരത്തെ എല്ലാ പന്തുകളിലും അവന്‍ ബാറ്റുവീശുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംയമനത്തോടെ പന്തുകള്‍ തെരഞ്ഞുപിടിച്ചാണ് ബാറ്റുവീശുന്നതെന്നും റിങ്കു പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാല്‍ ബട്‌ലറുടെ തകര്‍പ്പന്‍ പ്രകടനത്തോടെ മത്സരത്തിന്റെ അവസാനപന്തില്‍ വിജയം രാജസ്ഥാന്‍ കൈയെത്തിപ്പിടിച്ചതോടെ നരെയ്‌ന്റെ സെഞ്ച്വറി പാഴായി. ചിലപ്പോള്‍ മത്സരത്തില്‍ അങ്ങനെയും സംഭവിക്കാറുണ്ട്. വിജയം നഷ്ടമായതിനെ കുറിച്ച് അധികം ചിന്തിക്കുന്നില്ലെന്നും റിങ്കു പറഞ്ഞു. ടീം മികച്ച പ്രവര്‍ത്തനം പുറത്തെടുത്തു. അവരും നന്നായി കളിച്ചു. ഭാഗ്യവും വിജയത്തില്‍ ഒരുഘടകമാണ്. രാജസ്ഥാന്റെ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ബട്‌ലര്‍ക്ക് ആണെന്നും റിങ്കു പറഞ്ഞു.

കഴിഞ്ഞ സീസണില്‍ റിങ്കു 474 റണ്‍സ് നേടിയിരുന്നു. എന്നാല്‍ ഇത്തവണ ബാറ്റ് ചെയ്യാന്‍ അധികം അവസരം ഉണ്ടായിരുന്നില്ല. നാല് മത്സരങ്ങളില്‍ നിന്നായി 83 റണ്‍സാണ് റിങ്കുവിന്റെ സമ്പാദ്യം. 26 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 'ഞങ്ങളുടെ ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു, ഇത്തവണ എനിക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല' റിങ്കു പറഞ്ഞു.

രെയ്‌നെ സ്‌പെഷ്യലിസ്റ്റ് ഓപ്പണറാക്കിയതിന്റെ മുഴുവന്‍ ക്രഡിറ്റ് ഗൗതം ഗംഭീറിനെന്ന് റിങ്കു സിങ്
സൂപ്പര്‍ ത്രില്ലര്‍; രാജകീയവിജയവുമായി രാജസ്ഥാന്‍; നരെയ്‌ന്റെ വെടിക്കെട്ടിനുമേല്‍ ബട്‌ലറുടെ കൊടുങ്കാറ്റ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com