'ആന്‍സെലോട്ടിയുടെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ ഗ്വാര്‍ഡിയോളയ്ക്ക് പിഴച്ചു'; ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡ് സെമിയില്‍

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ആവേശകരമായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് സെമിയില്‍
മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയ റിയൽ മാഡ്രിഡ് താരങ്ങളുടെ ആഹ്ലാദ പ്രകടനം
മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയ റിയൽ മാഡ്രിഡ് താരങ്ങളുടെ ആഹ്ലാദ പ്രകടനംഎഎഫ്പി

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ആവേശകരമായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് സെമിയില്‍. ആദ്യപാദ മത്സരത്തില്‍ 3-3 എന്ന സമനിലയിലായിരുന്നതിന്റെ ആത്മവിശ്വാസത്തിലാണ് റയലും സിറ്റിയും രണ്ടാം പാദത്തിന് കൊമ്പുകോര്‍ത്തത്. നിശ്ചിത സമയത്തും എക്‌സ്ട്രാ സമയത്തും 1-1 എന്ന നിലയിലായതോടെ മൊത്തം സ്‌കോര്‍ 4-4 എന്ന നിലയിലായി. തുടര്‍ന്ന് നടത്തി ഷൂട്ടൗട്ടില്‍ 4-3നാണ് റയല്‍ മാഡ്രിഡ് കളി ജയിച്ചത്. സെമിയില്‍ ബയേണ്‍ മ്യൂണിക്ക് ആണ് റയലിന്റെ എതിരാളി.

ഹോം ഗ്രൗണ്ടില്‍ പ്രതിരോധത്തില്‍ ഊന്നിയായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി ഉടനീളം കളിച്ചത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ റൂഡിഗര്‍ ആണ് മാഡ്രിഡിന് വേണ്ടി വിജയഗോള്‍ നേടിയത്. 12-ാം മിനിറ്റില്‍ റോഡ്രിഗോയാണ് റയലിനായി ആദ്യ ഗോള്‍ നേടിയത്. വിനീഷ്യസ് നല്‍കിയ പാസ് റോഡ്രിഗോ വലയിലേക്ക് ചലിപ്പിച്ചെങ്കിലും മാഞ്ചസ്റ്റര്‍ ഗോള്‍ക്കീപ്പര്‍ എഡേഴ്സണ്‍ തടഞ്ഞിട്ടു. റീബൗണ്ടില്‍ റോഡ്രിഗോ പന്ത് വലയിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയിലെ 76-ാം മിനിറ്റിലാണ് പിന്നീട് സിറ്റിയുടെ തിരിച്ചടിയുണ്ടായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡോകു നല്‍കിയ അസിസ്റ്റില്‍ ഡി ബ്രുയിന്‍ മത്സരം സമനിലയിലെത്തിച്ചു. അതേ നിലയില്‍ത്തന്നെ നിശ്ചിത സമയം അവസാനിക്കുകയും എക്സ്ട്രാ ടൈമിലേക്ക് നീളുകയും ചെയ്തെങ്കിലും പിന്നീട് ഗോളൊന്നും പിറന്നില്ല. അതോടെ ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു.

മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയ റിയൽ മാഡ്രിഡ് താരങ്ങളുടെ ആഹ്ലാദ പ്രകടനം
എറിഞ്ഞൊതുക്കി, ഗുജറാത്തിനെതിരെ ഡല്‍ഹിക്ക് അനായാസ ജയം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com