യൂറോ, ലോകകപ്പ് ലക്ഷ്യങ്ങള്‍; ജര്‍മന്‍ പരിശീലകനായി നാഗല്‍സ്മാന്‍ തുടരും

യൂറോ കപ്പ് വരെയുണ്ടായിരുന്ന കരാര്‍ 2026 ലോകകപ്പ് വരെ നീട്ടി
ജൂലിയന്‍ നാഗല്‍സ്മാന്‍
ജൂലിയന്‍ നാഗല്‍സ്മാന്‍ട്വിറ്റര്‍

മ്യൂണിക്ക്: ജര്‍മനി ദേശീയ ഫുട്‌ബോള്‍ ടീം പരിശീലകനായി ജൂലിയന്‍ നാഗല്‍സ്മാന്‍ 2026 വരെ തുടരും. ജൂണില്‍ ആരംഭിക്കുന്ന യൂറോ കപ്പ് വരെയായിരുന്നു നേരത്തെ നാഗല്‍സ്മാന്റെ കരാര്‍. ഇതാണ്‍ 2026 ലോകകപ്പ് കഴിയും വരെ നീട്ടിയത്.

ഹാന്‍സി ഫ്‌ളിക്കിന്റെ പകരക്കാരനായാണ് യുവ പരിശീലകനെ ജര്‍മനി പുതിയ കോച്ചായി കൊണ്ടു വന്നത്. ആദ്യ ഘട്ടത്തില്‍ യൂറോ കപ്പ് വരെ താത്കാലിക കരാറായിരുന്നു നല്‍കിയത്. എന്നാല്‍ പഴ പ്രതാപത്തിലേക്ക് മടങ്ങുന്നതിന്റെ സൂചനകള്‍ ടീം പ്രകടിപ്പിച്ചതോടെയാണ് കരാര്‍ നീട്ടുന്നത്. നാഗല്‍സ്മാന്റെ കീഴില്‍ ആറ് മത്സരങ്ങളാണ് ജര്‍മനി കളിച്ചത്. മൂന്ന് ജയം രണ്ട് തോല്‍വി ഒരു സമനില എന്നതാണ് നിലവിലെ ഫലം.

അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും വമ്പന്‍മാരായ ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ് ടീമുകളെ ജര്‍മനി പരാജയപ്പെടുത്തിയിരുന്നു. ഈ രണ്ട് കളികളിലും ടീം സമീപ കാലത്തെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

കരാര്‍ പുതുക്കുന്നതോടെ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനാണ് നിരാശ. നാഗല്‍സ്മാനെ പുറത്താക്കി തോമസ് ടുക്കലിനെ പരിശീലകനാക്കിയ ജര്‍മന്‍ കരുത്തരുടെ നീക്കം പാളിയിരുന്നു. ജൂണില്‍ യൂറോ കഴിയുന്നതോടെ നാഗല്‍സ്മാനെ പരിശീലകനായി തിരിച്ചെത്തിക്കാനുള്ള നീക്കത്തിലായിരുന്നു ബയേണ്‍. ദേശീയ ടീമില്‍ കരാര്‍ പുതുക്കുന്നതോടെ ബയേണ്‍ മറ്റൊരു കോച്ചിനെ തേടേണ്ട അവസ്ഥയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടുക്കലിന്റെ കീഴില്‍ നിരാശാജനകമായ സീസണാണ് ബാവേറിയന്‍സിനു. നിലവില്‍ ചാമ്പ്യന്‍സ് ലീഗിന്റെ സെമിയിലെത്തിയതു മാത്രമാണ് സീസണിലെ അവരുടെ ഏക കിരീട പ്രതീക്ഷ. അതും തീര്‍ന്നാല്‍ ഈ സീസണില്‍ ടീമിനു ഒരു കിരീടവുമുണ്ടാകില്ല. ടുക്കല്‍ ഈ സീസണോടെ ക്ലബ് വിടുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ടുക്കലും ബയേണും തമ്മില്‍ ഇക്കാര്യത്തില്‍ പരസ്പര ധാരണയിലെത്തിയിരുന്നു.

പകരക്കാരനായി ബയര്‍ ലെവര്‍കൂസനെ ചരിത്രത്തിലാദ്യമായി ഇത്തവണ ബുണ്ടസ് ലീഗ കിരീടത്തിലേക്ക് നയിച്ച ഷാബി അലോണ്‍സോയെ കോച്ചായി എത്തിക്കാനായിരുന്നു ബയേണിന്റെ നീക്കം. എന്നാല്‍ ഷാബി ലെവര്‍കൂസനില്‍ കരാര്‍ പുതുക്കിയതോടെയാണ് വീണ്ടും നാഗല്‍സ്മാനിലേക്ക് ബയേണ്‍ ശ്രമം തിരിച്ചത്. എന്നാല്‍ ഇപ്പോള്‍ അതും പാളിയ നിലയിലാണ്.

വരുന്ന ജൂണ്‍, ജൂലൈ മാസങ്ങളിലാണ് യൂറോ കപ്പ് അരങ്ങേറുന്നത്. ജര്‍മനിയാണ് വേദി. നാട്ടില്‍ നടക്കുന്ന പോരാട്ടത്തില്‍ കിരീടം നേടി 10 വര്‍ഷമായി നിലനില്‍ക്കുന്ന കിരീട വരള്‍ച്ചയ്ക്ക് വിരമാമിടാനാണ് ജര്‍മനി കൊണ്ടുപിടിച്ചു ശ്രമിക്കുന്നത്.

ജൂലിയന്‍ നാഗല്‍സ്മാന്‍
ധോനി ഇറങ്ങി, ആരാധകരുടെ ആര്‍പ്പുവിളി 95 ഡെസിബെല്‍; കേള്‍വി അടിച്ചു പോകും! (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com