ധോനി ഇറങ്ങി, ആരാധകരുടെ ആര്‍പ്പുവിളി 95 ഡെസിബെല്‍; കേള്‍വി അടിച്ചു പോകും! (വീഡിയോ)

ധോനി കാമിയോ ഇന്നിങ്‌സുകളുമായി കളം വാഴുന്നു
സാഷയുടെ ഇന്‍സ്റ്റ പോസ്റ്റിലെ ചിത്രം, എംഎസ് ധോനി
സാഷയുടെ ഇന്‍സ്റ്റ പോസ്റ്റിലെ ചിത്രം, എംഎസ് ധോനിഇന്‍സ്റ്റ, പിടിഐ

ലഖ്‌നൗ: നടപ്പ് ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ നായകന്‍ എംഎസ് ധോനി കാമിയോ ഇന്നിങ്‌സുകളുമായി കളം വാഴുന്നു. ഇന്നലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ പോരാട്ടത്തിലും തന്റെ മിന്നും ഫോം തല ആവര്‍ത്തിച്ചു. ധോനി ബാറ്റിങിനു ഇറങ്ങുമ്പോഴെല്ലാം സ്‌റ്റേഡിയം ഇളകി മറിയുന്നു. ഇന്നലെ ഏകന സ്‌റ്റേഡിയത്തിലും സ്ഥിതിക്ക് മാറ്റമുണ്ടായില്ല.

ലഖ്‌നൗ താരം ക്വിന്റന്‍ ഡി കോക്കിന്റെ ഭാര്യ സാഷ ഡി കോക്ക് ഇന്‍സ്റ്റയില്‍ പങ്കിട്ട ഒരു ഫോട്ടോ ഈ ആരാധനയുടെ മൂര്‍ധന്യാവസ്ഥ ബോധ്യപ്പെടുത്തുന്നതായി. ധോനി ബാറ്റിങിനു ഇറങ്ങിയ സമയത്ത് സ്റ്റേഡിയത്തിലെ ആരാധകരുടെ ആര്‍പ്പു വിളികളുടെ ശബ്ദതീവ്രത സ്മാര്‍ട്ട് വാച്ചില്‍ രേഖപ്പെടുത്തിയതിന്റെ ചിത്രമാണ് സാറ പങ്കിട്ടത്. ധോനി ബാറ്റിങിന് ഇറങ്ങിയപ്പോള്‍ എന്ന കുറിപ്പോടെയാണ് താരത്തിന്റെ ഭാര്യ വാച്ചിന്റെ ഫോട്ടോ പങ്കിട്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'നിലവില്‍ അന്തരീക്ഷത്തിലെ ശബ്ദത്തിന്റെ അളവ് 95 ഡെസിബെല്‍ വരെ എത്തി. പത്ത് മിനിറ്റ് ഈ നിലയില്‍ ശബ്ദം നിന്നാല്‍ താത്കാലിക കേള്‍വി നഷ്ടം സംഭവിക്കാം'- ഇതായിരുന്നു സ്മാര്‍ട്ട് വാച്ചില്‍ ധോനി ഇറങ്ങിയപ്പോള്‍ കാണിച്ചതെന്നു സാറ വ്യക്തമാക്കുന്നു. ലഖ്‌നൗവിനെതിരെ മികച്ച സ്‌കോറിലേക്ക് ചെന്നൈയെ നയിച്ചത് ധോനിയുടെ കാമിയോയായിരുന്നു. 9 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം ധോനി 28 റണ്‍സുമായി പുറത്താകാതെ നിന്നു.

സാഷയുടെ ഇന്‍സ്റ്റ പോസ്റ്റിലെ ചിത്രം, എംഎസ് ധോനി
മാസ്റ്റര്‍ ക്ലാസ് രാഹുല്‍; ചെന്നൈ ടീമിനെ വീഴ്ത്തി, ലഖ്‌നൗ മുന്നോട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com