12 പന്തില്‍ ആറ് സിക്‌സര്‍, രണ്ട് ബൗണ്ടറി, സ്‌ട്രൈക്ക് റേറ്റ് 383!

ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും തകര്‍ത്തടിച്ചതോടെ ആറ് ഓവറില്‍ ഹൈദരബാദ് അടിച്ചുകൂട്ടിയത് 125 റണ്‍സ്.
12 പന്തില്‍ ആറ് സിക്‌സര്‍, രണ്ട് ബൗണ്ടറി, സ്‌ട്രൈക്ക് റേറ്റ് 383!
Arun Sharma

ന്യൂഡല്‍ഹി:ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ഡല്‍ഹിക്കെതിരെ നടന്ന മത്സരത്തില്‍ അതിശയിപ്പിക്കുന്ന വെടിക്കെട്ട് പ്രകടനം നടത്തിയ ഓപ്പണര്‍ അഭിഷേക് ശര്‍മ ഐപിഎല്ലിലെ അതിവേഗ ഫിഫ്റ്റി തന്റെ പേരില്‍ എഴുതുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചു. എന്നാല്‍ പതിനൊന്ന് പന്തില്‍ നിന്ന് 46 റണ്‍സ് അടിച്ച അഭിഷേക് തൊട്ടടുത്ത പന്തില്‍ പുറത്തായി.

ഐപിഎല്ലില്‍ അതിവേഗം നൂറ് റണ്‍സ് അടിക്കുന്ന ടീമെന്ന റെക്കോര്‍ഡ് ഹൈദരബാദ് സ്വന്തമാക്കി. ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും തകര്‍ത്തടിച്ചതോടെ ആറ് ഓവറില്‍ ഹൈദരബാദ് അടിച്ചുകൂട്ടിയത് 125 റണ്‍സ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പന്ത്രണ്ട് പന്തില്‍ 46 റണ്‍സ് അടിച്ചുകൂട്ടിയ അഭിഷേകിന്റെ സ്‌ട്രൈക്ക് റേറ്റ് 383.33 ആണ്. 13 പന്തില്‍ നിന്ന് അതിവേഗ സെഞ്ച്വറി നേടി രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണര്‍ യശ്വസി ജയ്‌സ് വാളിന്റെ റെക്കോര്‍ഡിന് അടുത്തെത്തിയാണ് അഭിഷേക് മടങ്ങിയത്. അതിവേഗ ഫിഫ്റ്റി അടിക്കാനായില്ലെങ്കിലും സ്‌ഫോടാനാത്മകമായ വെടിക്കെട്ട് ഹൈദരബാദിന് മികച്ച സ്‌കോര്‍ സമ്മാനിച്ചു.

12 പന്തില്‍ ആറ് സിക്‌സര്‍, രണ്ട് ബൗണ്ടറി, സ്‌ട്രൈക്ക് റേറ്റ് 383!
വെടിക്കെട്ട് നേരത്തെ തുടങ്ങി സണ്‍റൈസേഴ്‌സ്; പിറന്നത് 22 സിക്‌സറുകള്‍; ഡല്‍ഹിക്ക് ജയിക്കാന്‍ വേണം 267 റണ്‍സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com