വെടിക്കെട്ട് നേരത്തെ തുടങ്ങി സണ്‍റൈസേഴ്‌സ്; പിറന്നത് 22 സിക്‌സറുകള്‍; ഡല്‍ഹിക്ക് ജയിക്കാന്‍ വേണം 267 റണ്‍സ്

ഐപിഎല്ലില്‍ വീണ്ടും വെടിക്കെട്ട് പ്രകടനവുമായി സണ്‍റൈസേഴ്‌സ് ഹൈദരബാദ്
ഐപിഎല്ലില്‍ വീണ്ടും വെടിക്കെട്ട് പ്രകടനവുമായി സണ്‍റൈസേഴ്‌സ് ഹൈദരബാദ്പിടിഐ

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ വീണ്ടും വെടിക്കെട്ട് പ്രകടനവുമായി സണ്‍റൈസേഴ്‌സ് ഹൈദരബാദ്. ഇത്തവണ ഇത് മൂന്നാം തവണയാണ് ടീം സ്‌കോര്‍ 250 കടക്കുന്നത്. ഇന്നത്തെ മത്സരത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ടീം 266 റണ്‍സ് എടുത്തു.

അഞ്ച് ഓവറില്‍ നൂറ് റണ്‍സ് അടിച്ച് ഐപിഎല്‍ ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡും സണ്‍റൈസേഴ്‌സ് സ്വന്തം പേരില്‍ എഴുതി. 22 സിക്‌സറുകളും 18 ഫോറുകളും അടിച്ചാണ് ഐപിഎല്ലില്‍ ഹൈദരബാദ് തങ്ങളുടെ മികച്ച മൂന്നാമത്തെ സ്‌കോര്‍ കണ്ടെത്തിയത്.

ടോസ് നേടിയ ഡല്‍ഹി സണ്‍റൈസേഴ്‌സിനെ ബാറ്റിങിന് അയക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ സൂപ്പര്‍ അടിയുമായി മുന്നേറിയ ടീം സ്‌കോര്‍ മൂന്നൂറ് കടക്കുമെന്ന പ്രതീതിവരെ ഉണ്ടാക്കി. ട്രാവിസ് ഹെഡ് ആണ് ടോപ്‌സ്‌കോറര്‍. 32 പന്തുകളില്‍ നിന്ന് 89 റണ്‍സ് എടുത്ത ഹെഡിന്റെ ഇന്നിങ്‌സില്‍ ആറ് സിക്‌സറുകളും 11 ഫോറുകളും ഉള്‍പ്പെടുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹെഡിന്റെ കൂട്ടായി എത്തിയ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെതും വെടിക്കെട്ട് പ്രകടനമായിരുന്നു. 12 പന്തുകള്‍ നേരിട്ട അഭിഷേക് 46 റണ്‍സ് നേടി. ഇതില്‍ ആറ് സിക്‌സറും രണ്ടും ബൗണ്ടറിയും ഉള്‍പ്പെടുന്നു. ഹെന്റിച്ച് ക്ലാസനും മര്‍ക്രമും കാര്യമായ സംഭാവന നല്‍കാതെ മടങ്ങി.

പുറത്താകാതെ ഷഹബാസ് അഹമ്മദ് അര്‍ധ സെഞ്ച്വറി നേടി. 29 പന്തുകളില്‍ നിന്നാണ് താരത്തിന്റെ 59 റണ്‍സ് സമ്പാദ്യം. നിതീഷ് കുമാര്‍ റെഡ്ഡി 37 റണ്‍സ് എടുത്ത് പുറത്തായി. ഒരു റണ്‍സുമായി പാറ്റ് കമ്മിന്‍സ് റണ്‍ഔട്ടായി.

ഡല്‍ഹിക്കായി കുല്‍ദീപ് യാദവ് നാലുവിക്കറ്റുകള്‍ വീഴ്ത്തി. മുകേഷ് കുമാറും അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഐപിഎല്ലില്‍ വീണ്ടും വെടിക്കെട്ട് പ്രകടനവുമായി സണ്‍റൈസേഴ്‌സ് ഹൈദരബാദ്
16 പന്തില്‍ ഫിഫ്റ്റി അടിച്ച് ട്രാവിസ് ഹെഡ്; 5 ഓവറില്‍ നൂറ് കടന്ന് സണ്‍റൈസേഴ്‌സ്; പുതുചരിത്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com