ജയം മാത്രം രക്ഷ! ആര്‍സിബിക്ക് എല്ലാ കളിയും നിര്‍ണായകം

ഇന്ന് ആദ്യ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു നേര്‍ക്കുനേര്‍
ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയും പരിശീലകരും
ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയും പരിശീലകരുംട്വിറ്റര്‍

ബംഗളൂരു: ഈ സീസണിലും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ സ്ഥിതി ദയനീയമാണ്. ഏഴ് മത്സരങ്ങളില്‍ ആറും തോറ്റ അവര്‍ക്ക് പ്ലേ ഓഫ് പ്രതീക്ഷയ്ക്ക് ഇനി എല്ലാ മത്സരവും ജയിക്കേണ്ട അവസ്ഥയാണ്. ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ അവര്‍ ജയം തേടി ഇറങ്ങുന്നു.

പഞ്ചാബ് കിങ്‌സിനെതിരെ മാത്രമാണ് ഇത്തവണ ടീം വിജയിച്ചത്. ഒരു ജയം മാത്രമുള്ള ഏക ടീമും ആര്‍സിബി തന്നെ. മറ്റ് ഒന്‍പത് ടീമുകള്‍ രണ്ട്, രണ്ടില്‍ കൂടുതല്‍ ജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ബൗളിങിലെ മികവില്ലായ്മയാണ് ആര്‍സിബിയെ കുഴയ്ക്കുന്നത്. മുഹമ്മദ് സിറാജ് ഈ സീസണില്‍ അത്ര ഫോമില്‍ അല്ല. എതിര്‍ ബാറ്റര്‍മാരെ വെട്ടിലാക്കാന്‍ പാകത്തില്‍ സ്പിന്നറും ടീമിനില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയാലും ബൗളര്‍മാരുടെ ഭാവനാ ശൂന്യത മത്സരം കൈവിടാനുള്ള സാഹചര്യം തീര്‍ക്കുന്നു. ആദ്യം ബൗള്‍ ചെയ്താല്‍ എതിര്‍ ടീം വലിയ സ്‌കോറുകള്‍ അടിച്ചെടുക്കുന്നതോടെ ബാറ്റിങ് സംഘം സമ്മര്‍ദ്ദത്തിലാകുന്നു.

നിലവില്‍ വിരാട് കോഹ്‌ലി, ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി, വെറ്ററന്‍ ഫിനിഷര്‍ ദിനേഷ് കാര്‍ത്തിക് എന്നിവര്‍ മാത്രമാണ് സ്ഥിരതയോടെ ബാറ്റേന്തുന്നത്. ഗ്ലെന്‍ മാക്‌സ്‌വെല്‍ ഫോം ഇല്ലാതെ പ്ലെയിങ് ഇലവനില്‍ നിന്നു പിന്‍മാറിയതും ടീമിന് ഇരട്ട പ്രഹരമായി.

പ്ലേ ഓഫ് സാധ്യതകള്‍

ഏറ്റവും ചുരുങ്ങിയത് 16 പോയിന്റുകളാണ് പ്ലേ ഓഫിലെത്താന്‍ വേണ്ടത്. 14 മത്സരങ്ങളാണ് ഒരു ടീം ടൂര്‍ണമെന്റില്‍ കളിക്കുന്നത്. ജയിച്ചാല്‍ രണ്ട് പോയിന്റുകളാണ് ലഭിക്കുക.

നിലവില്‍ രണ്ട് പോയിന്റുകള്‍ മാത്രമാണ് ആര്‍സിബിക്കുള്ളത്. ഇനിയുള്ള എല്ലാ കളിയും അവര്‍ക്ക് നിര്‍ണായകമാണ്. ശേഷിക്കുന്ന ഏഴ് മത്സരങ്ങളില്‍ ഒരെണ്ണം തോറ്റാല്‍ പ്ലേ ഓഫ് സാധ്യതകള്‍ക്ക് വലിയ തിരിച്ചടിയാകും.

ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയും പരിശീലകരും
'ഓരോ കളിക്കും നിനക്ക് ബാറ്റ് സമ്മാനിച്ചാല്‍ ഞാന്‍ പെടും'- റിങ്കുവിന്റെ ചോദ്യത്തില്‍ അസ്വസ്ഥനായി കോഹ്‌ലി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com