'ഓരോ കളിക്കും നിനക്ക് ബാറ്റ് സമ്മാനിച്ചാല്‍ ഞാന്‍ പെടും'- റിങ്കുവിന്റെ ചോദ്യത്തില്‍ അസ്വസ്ഥനായി കോഹ്‌ലി

കോഹ്ലി നല്‍കിയ ബാറ്റ് പൊട്ടിപ്പോയെന്നു റിങ്കു
റിങ്കു, കോഹ്ലി
റിങ്കു, കോഹ്ലിവീഡിയോ ദൃശ്യം

കൊല്‍ക്കത്ത: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ്. ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അവര്‍ നേരിടുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും അവരെ രക്ഷിക്കില്ല. അതിനിടെ റിങ്കു സിങും വിരാട് കോഹ്‌ലിയും തമ്മിലുള്ള ഒരു സംഭാഷണത്തിന്റെ വീഡിയോ വൈറലായി.

ഐപിഎല്ലില്‍ നേരത്തെ ഏറ്റുമുട്ടിയ പോരാട്ടത്തിനു പിന്നാലെ വിരാട് കോഹ്‌ലി തന്റെ ഒരു ബാറ്റ് റിങ്കുവിനു സമ്മാനിച്ചിരുന്നു. കോഹ്‌ലി സമ്മാനിച്ച ബാറ്റ് സ്പിന്‍ ബോള്‍ കളിക്കുന്നതിനിടെ പൊട്ടിപ്പോയെന്ന പരാതിയാണ് റിങ്കു പറഞ്ഞത്. ഇതിനു കോഹ്‌ലി നല്‍കുന്ന മറുപടിയും വീഡിയോയിലുണ്ട്.

കോഹ്‌ലി മറ്റൊരു ബാറ്റ് സമ്മാനിക്കും എന്നു പ്രതീക്ഷിച്ചാണ് റിങ്കു സംസാരിച്ചത്. എന്നാല്‍ കോഹ്‌ലി അല്‍പ്പം അസ്വസ്ഥനായാണ് മറുപടി നല്‍കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോഹ്‌ലിയുടെ രണ്ട് ബാറ്റുകള്‍ റിങ്കു പരിശോധിക്കുന്നു. അതിനിടെ കോഹ്‌ലി നിങ്ങള്‍ രണ്ടാമതു ബാറ്റ് ചോദിച്ചെത്തിയതാണോ എന്നു റിങ്കുവിനോടു ചോദിച്ചു. രണ്ട് മത്സരങ്ങളില്‍ രണ്ട് ബാറ്റുകള്‍ എന്ന തരത്തില്‍ നല്‍കാന്‍ നിന്നാല്‍ ടൂര്‍ണമെന്റില്‍ താനാണ് കുഴപ്പിത്തിലാകുന്നതെന്നും കോഹ്‌ലി റിങ്കുവിനോടു പറയുന്നു.

ഇതു തിരക്കഥയ്ക്കനുസരിച്ചു തയ്യാറാക്കിയതാണോ എന്നു വ്യക്തമല്ല. സംഭവം രസകരമായ സംഭാഷണമാണെങ്കിലും കോഹ്‌ലി അത്ര സുഖകരമായല്ല പ്രതികരിച്ചത്.

ചിന്നസ്വാമിയില്‍ നടന്ന ആദ്യ പോരിനു പിന്നാലെയാണ് കോഹ്‌ലി റിങ്കുവിനു ബാറ്റ് സമ്മാനിച്ചത്. വളര്‍ന്നു വരുന്ന താരമായ താരത്തിനു പ്രോത്സാഹനമെന്ന നിലയിലാണ് കോഹ്‌ലി ബാറ്റ് സമ്മാനിച്ചത്. ഈ സംഭവം ആരാധകര്‍ വലിയ തോതില്‍ ഏറ്റെടുത്തിരുന്നു.

റിങ്കു, കോഹ്ലി
ടി20 ചരിത്രത്തില്‍ പുതിയ അധ്യായങ്ങള്‍ എഴുതി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com