മകന് വേണ്ടി കരിയര്‍ ഉപേക്ഷിച്ച അച്ഛനും അമ്മയും; ഗുകേഷ് താണ്ടിയ കഠിന വഴികള്‍

ഫിഡെ കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്റില്‍ ചാമ്പ്യനായി ഇന്ത്യയുടെ യുവ താരം ഡി ഗുകേഷ്
ഡി ഗുകേഷ്
ഡി ഗുകേഷ്ട്വിറ്റര്‍

ടൊറന്റോയില്‍ നടന്ന ഫിഡെ കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്റില്‍ ചാമ്പ്യനായി ഇന്ത്യയുടെ യുവ താരം ഡി ഗുകേഷ് തലയുയര്‍ത്തി നിന്നപ്പോള്‍ ഗുകേഷിന്റെ മാതാപിതാക്കള്‍ക്ക് ഇത് അഭിമാന നിമിഷം. അവരുടെ ത്യാഗത്തിന്റെ ഫലമാണ് മകന്റെ തിളക്കമുള്ള വിജയമെന്നു ഗുകേഷിന്റെ ബാല്യകാല പരിശീലകന്‍ വിഷ്ണു പ്രസന്ന പറയുന്നു.

ഗുകേഷിന്റെ അച്ഛനും അമ്മയും ഡോക്ടര്‍മാരാണ്. അച്ഛന്‍ ഡോ. രജനീകാന്ത് ഇഎന്‍ടി സ്‌പെഷലിസ്റ്റ്. അമ്മ പത്മ മൈക്രോബയോളജിസ്റ്റ്. ഇരുവരും ഡോക്ടര്‍മാരെന്ന നിലയിലുള്ള തങ്ങളുടെ കരിയര്‍ അവസാനിപ്പിച്ച് മകന്റെ സ്വപ്‌നങ്ങള്‍ക്ക് ഇന്ധനം പകര്‍ന്നു കൂടെ നിന്നതാണ് ഇപ്പോള്‍ തിളക്കമുള്ള വിജയത്തിലേക്ക് ഗുകേഷിനെ നയിച്ചതെന്നു വിഷ്ണു പ്രസന്ന വ്യക്തമാക്കുന്നു.

ലോക കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഗുകേഷ് മാറി. 40 വര്‍ഷം മുന്‍പ് ഇതിഹാസ താരം ഗാരി കാസ്പറോവ് സൃഷ്ടിച്ച റെക്കോര്‍ഡാണ് ഗുകേഷ് തിരുത്തിയത്.

അത്ര എളുപ്പമായിരുന്നില്ല ഗുകേഷിന്റെ യാത്ര. കഠിന വഴികളിലൂടെയാണ് താരം ഈ നിലയിലേക്ക് ചെറിയ പ്രായത്തില്‍ തന്നെ എത്തിയത്.

അച്ഛന്‍ ഡോക്ടറെന്ന നിലയിലുള്ള പ്രാക്ടീസ് പൂര്‍ണമായി അവസാനിപ്പിച്ചാണ് മകന്റെ മത്സരങ്ങള്‍ക്കായി ലോകം മുഴുന്‍ സഞ്ചരിച്ചത്. അമ്മ, ഇരുവരും വീടു വിട്ടു പോകുമ്പോള്‍ വീട്ടുകാര്യങ്ങള്‍ക്കായി പൂര്‍ണ സമയവും ചെലവിട്ടു. അവര്‍ പരസ്പരം കാണുന്നതു പോലും അപൂര്‍വമായി മാത്രമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡോക്ടര്‍ കുടുംബത്തില്‍ നിന്നാണ് വന്നതെങ്കിലും ഗുകേഷിനു ചെറുപ്പം മുതല്‍ തന്നെ ചെസിനോടു വല്ലാത്ത അഭിനിവേശമായിരുന്നു. ഇതു തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ നാലാം ക്ലാസിനു ശേഷം മുഴുവന്‍ സമയ സ്‌കൂള്‍ പഠനം അവസാനിപ്പിച്ച് മകനെ പൂര്‍ണ സമയവും ചെസില്‍ മുഴുകാന്‍ അനവദിച്ചു. 2019ല്‍ ഗുകേഷിനു 12 വയസും 17 ദിവസവും പ്രായമുള്ളപ്പോള്‍ താരം ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്ററായി.

മാതാപിതാക്കള്‍ കരിയര്‍ ത്യജിച്ചതോടെ സാമ്പത്തികമായി അവര്‍ വലിയ പ്രതിസന്ധികളെ നേരിട്ടു. ഗുകേഷിനു സ്‌പോണ്‍സര്‍മാര്‍ ഉണ്ടായിരുന്നില്ല. സമ്മാന തുകയിലൂടെയും ക്രൗഡ് ഫണ്ടിങിലൂടെയുമാണ് ഗുകേഷ് മത്സരിക്കാനുള്ള പണം നേടിയത്.

കാര്യങ്ങള്‍ പഠിച്ചെടുക്കാനുള്ള അസാമാന്യ മികവാണ് ഗുകേഷിനെ വ്യത്യസ്തനാക്കുന്നതെന്നു വിഷ്ണു പ്രസന്ന പറയുന്നു. 2017ലാണ് തന്റെ അരികില്‍ പരിശീലനത്തിനായി ഗുകേഷ് എത്തിയതെന്നും ഇനിയും ഒരുപാട് ലക്ഷ്യങ്ങള്‍ മുന്നിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡിനു മുന്‍പ് വരെ കഠിന പരിശീലനം നടത്തിയിരുന്നു. പിന്നീട് വിശ്വനാഥന്‍ ആനന്ദിന്റെ അക്കാദമിയില്‍ നിന്നു പരിശീലനം നേടി. ഇനി തങ്ങള്‍ക്ക് മുന്നില്‍ ലോക ചാമ്പ്യന്‍ഷിപ്പാണുള്ളത്. ചൈനയുടെ ഡിങ് ലിറനെയാണ് താരം ലോക പോരാട്ടത്തില്‍ നേരിടുക.

ഡി ഗുകേഷ്
ഇന്ത്യക്ക് അഭിമാനമായി ഗുകേഷ്; കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍, ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com