വിജയമൊരുക്കി തെവാത്തിയ; പഞ്ചാബ് കിങ്സിനെ വീഴ്ത്തി ഗുജറാത്ത് ടൈറ്റന്‍സ്

സ്‌കോര്‍: പഞ്ചാബ്- 142 (20), ഗുജറാത്ത്- 146/7 (19.1).
വിജയമൊരുക്കി തെവാത്തിയ; പഞ്ചാബ് കിങ്സിനെ വീഴ്ത്തി ഗുജറാത്ത് ടൈറ്റന്‍സ്
വിജയമൊരുക്കി തെവാത്തിയ; പഞ്ചാബ് കിങ്സിനെ വീഴ്ത്തി ഗുജറാത്ത് ടൈറ്റന്‍സ്ഫെയ്‌സ്ബുക്ക്

ചണ്ഡീഗഢ്: ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. പഞ്ചാബ് ഉയര്‍ത്തിയ143 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ ടൈറ്റന്‍സ് മറികടന്നു. 18 പന്തില്‍ 36* റണ്‍സുമായി പുറത്താവാതെ നിന്ന രാഹുല്‍ തെവാത്തിയയാണ് ടൈറ്റന്‍സിന്റെ ടോപ് സ്‌കോറര്‍. സ്‌കോര്‍: പഞ്ചാബ്- 142 (20), ഗുജറാത്ത്- 146/7 (19.1).

മറുപടി ബാറ്റിംഗില്‍ ടൈറ്റന്‍സില്‍ 11 പന്തില്‍ 13 റണ്‍സ് നേടിയ വൃദ്ധിമാന്‍ സാഹയാണ് ആദ്യം പുറത്തായത്. അര്‍ഷ്ദീപ് സിങ്ങിനായിരുന്നു വിക്കറ്റ്. നായകന്‍ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്ന് ടീമിനെ അനായാസം 60 കടത്തി. എന്നാല്‍ തൊട്ടുപിന്നാലെ 29 പന്തില്‍ 35 ലിയാം ലിവിങ്‍സ്റ്റണ്‍ പുറത്താക്കി. പിന്നീടെത്തിയ ഡേവിഡ് മില്ലര്‍ (6 പന്തില്‍ 4), സായ് സുദര്‍ശന്‍ (34 പന്തില്‍ 31), അസ്മത്തുള്ള ഒമര്‍സായ് (10 പന്തില്‍ 13) എന്നിവര്‍ പുറത്തായി. 18-ാം ഓവറില്‍ റബാഡയെ 20 റണ്ണടിച്ച് രാഹുല്‍ തെവാത്തിയയും ഷാരൂഖ് ഖാനും ടീമിനെ ജയപ്രതീക്ഷ നല്‍കി.

എന്നാല്‍ 19-ാം ഓവറിലെ ആദ്യ പന്തില്‍ ഷാരൂഖ് (4 പന്തില്‍ 8) പുറത്തായി. അവസാന പന്തില്‍ റാഷിദ് ഖാനും (3 പന്തില്‍ 3) പുറത്തായി. അവസാന ഓവറിലെ ആദ്യ പന്തില്‍ അര്‍ഷിനെ ബൗണ്ടറി കടത്തി തെവാത്തിയ ടൈറ്റന്‍സിന് വിജയം സമ്മാനിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിജയമൊരുക്കി തെവാത്തിയ; പഞ്ചാബ് കിങ്സിനെ വീഴ്ത്തി ഗുജറാത്ത് ടൈറ്റന്‍സ്
സ്പിന്‍ കരുത്തില്‍ പിടിച്ചുകെട്ടി; ഗുജറാത്ത് ടൈറ്റന്‍സിന് 143 റണ്‍സ് വിജയലക്ഷ്യം

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബ് കിങ്സ് 20 ഓവറില്‍ 142ന് പഞ്ചാബ് ഓള്‍ ഔട്ടായി. 21 പന്തില്‍ 35 റണ്‍സ് നേടിയ പ്രഭ്സിമ്രാന്‍ സിങ്ങാണ് ടോപ് സ്‌കോറര്‍. ടൈറ്റന്‍സിനായി സ്പിന്നര്‍ സായ് കിഷോര്‍ 33 റണ്‍സിന് നാല് വിക്കറ്റ് നേടി. നൂര്‍ അഹമ്മദും മോഹിത് ശര്‍മയും രണ്ട് വീതവും റാഷിദ് ഖാന്‍ ഒരു വിക്കറ്റും പേരിലാക്കി. പഞ്ചാബിനായി വാലറ്റത്ത് ഹര്‍പ്രീത് ബ്രാര്‍ 12 പന്തില്‍ 29 റണ്‍സ് എടുത്തതാണ് മാന്യമായ സ്‌കോര്‍ നേടാനായത്. പ്രഭ്സിമ്രാന്‍ സിംഗ് (21 പന്തില്‍ 35), ക്യാപ്റ്റന്‍ സാം കറന്‍ (19 പന്തില്‍ 20), ഹര്‍പ്രീത് സിംഗ് ഭാട്ടിയ (19 പന്തില്‍ 14), ജിതേഷ് ശര്‍മ്മ (12 പന്തില്‍ 13) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com