സ്പിന്‍ കരുത്തില്‍ പിടിച്ചുകെട്ടി; ഗുജറാത്ത് ടൈറ്റന്‍സിന് 143 റണ്‍സ് വിജയലക്ഷ്യം

ടൈറ്റന്‍സിനായി സ്പിന്നര്‍ സായ് കിഷോര്‍ 33 റണ്‍സിന് നാല് വിക്കറ്റ് നേടി. നൂര്‍ അഹമ്മദും മോഹിത് ശര്‍മയും രണ്ട് വീതവും റാഷിദ് ഖാന്‍
സ്പിന്‍ കരുത്തില്‍ പിടിച്ചുകെട്ടി; ഗുജറാത്ത് ടൈറ്റന്‍സിന് 143 റണ്‍സ് വിജയലക്ഷ്യം
സ്പിന്‍ കരുത്തില്‍ പിടിച്ചുകെട്ടി; ഗുജറാത്ത് ടൈറ്റന്‍സിന് 143 റണ്‍സ് വിജയലക്ഷ്യംഗുജറാത്ത് ടൈറ്റന്‍സ്

ചണ്ഡീഗഢ്: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 143 റണ്‍സ് വിജയലക്ഷ്യം. ടൈറ്റന്‍സിന്റെ സ്പിന്‍ കരുത്ത് പഞ്ചാബ് ബാറ്റര്‍മാരെ പിടിച്ചുകെട്ടി. നിശ്ചിത 20 ഓവറില്‍ 142ന് പഞ്ചാബ് ഓള്‍ ഔട്ടായി. 21 പന്തില്‍ 35 റണ്‍സ് നേടിയ പ്രഭ്‌സിമ്രാന്‍ സിങ്ങാണ് ടോപ് സ്‌കോറര്‍.

ടൈറ്റന്‍സിനായി സ്പിന്നര്‍ സായ് കിഷോര്‍ 33 റണ്‍സിന് നാല് വിക്കറ്റ് നേടി. നൂര്‍ അഹമ്മദും മോഹിത് ശര്‍മയും രണ്ട് വീതവും റാഷിദ് ഖാന്‍ ഒരു വിക്കറ്റും പേരിലാക്കി. പഞ്ചാബിനായി വാലറ്റത്ത് ഹര്‍പ്രീത് ബ്രാര്‍ 12 പന്തില്‍ 29 റണ്‍സ് എടുത്തത് മാന്യമായ സ്‌കോര്‍ നേടാനായി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിങ്സിനായി പ്രഭ്സിമ്രാന്‍ സിംഗിനൊപ്പം ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ സാം കറനാണ് ഇന്നിങ്്സ് ഓപ്പണ്‍ ചെയ്തത്. ഇരുവരും ആദ്യ വിക്കറ്റില്‍ 5.3 ഓവറില്‍ 52 റണ്‍സ് ചേര്‍ത്തു. പ്രഭ്സിമ്രാന്‍ 21 പന്തില്‍ 35 ഉം, കറന്‍ 19 പന്തില്‍ 20 ഉം റണ്‍സുമായി മടങ്ങി.

പിന്നിടെത്തിയ റൈലി റൂസ്സേ(7), ലിവിങ്സ്റ്റണ്‍(9),ജിതേന്ദര്‍ ശര്‍മ(12), അഷുതോഷ് ശര്‍മ (8) എന്നിവര്‍ നിരാശപ്പെടുത്തിയയേതാടെ പഞ്ചാബ് 13.5 ഓവറില്‍ 92-6 എന്ന നിലയില്‍ പ്രതിരോധത്തിലായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്പിന്‍ കരുത്തില്‍ പിടിച്ചുകെട്ടി; ഗുജറാത്ത് ടൈറ്റന്‍സിന് 143 റണ്‍സ് വിജയലക്ഷ്യം
അവസാന ഓവര്‍ വരെ നീണ്ട ആവേശപ്പോര്; ജയം പിടിച്ച് വാങ്ങി കൊല്‍ക്കത്ത

12 പന്തില്‍ 8 റണ്‍സ് നേടിയ ശശാങ്ക് സിങ്ങും പുറത്തായതോടെ പഞ്ചാബിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു. എന്നാല്‍ ഇംപാക്ട് സബ് ഹര്‍പ്രീത് സിങ് ഭാട്ടിയയും വാലറ്റക്കാരന്‍ ഹര്‍പ്രീത് ബ്രാറും ചേര്‍ന്ന് പഞ്ചാബിനെ 100 കടത്തി.

19-ാം ഓവറില്‍ 12 പന്തില്‍ 29 റണ്‍സെടുത്ത ബ്രാര്‍ പുറത്തായി. മോഹിത് ശര്‍മ്മ എറിഞ്ഞ 20-ാം ഓവറിലെ രണ്ടാം പന്തില്‍ ഹര്‍ഷല്‍ പട്ടേലും പുറത്തായി, അവസാന പന്തില്‍ 19 പന്തില്‍ 14 റണ്‍സെടുത്ത ഹര്‍പ്രീത് ഭാട്ടിയ റണ്ണൗട്ടായതോടെ പഞ്ചാബ് ഓള്‍ ഔട്ടായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com