മാരക പേസുമായി സന്ദീപ് ശര്‍മ; ഒതുങ്ങി മുംബൈ; രാജസ്ഥാന് 180 റണ്‍സ് വിജയ ലക്ഷ്യം

5 വിക്കറ്റുകള്‍ വീഴ്ത്തി സന്ദീപ് ശര്‍മ
വിക്കറ്റെടുത്ത സന്ദീപിനെ സഞ്ജു സാംസണ്‍ അഭിനന്ദിക്കുന്നു
വിക്കറ്റെടുത്ത സന്ദീപിനെ സഞ്ജു സാംസണ്‍ അഭിനന്ദിക്കുന്നുട്വിറ്റര്‍

ജയ്പുര്‍: മുംബൈ ഇന്ത്യന്‍സിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനു 180 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. ടോസ് നേടി മുംബൈ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

അഞ്ച് വിക്കറ്റുകള്‍ പിഴുത സന്ദീപ് ശര്‍മയുടെ പേസ് ബൗളിങാണ് മുംബൈയെ 179ല്‍ ഒതുക്കിയത്. താരം നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കി.

അര്‍ധ സെഞ്ച്വറി നേടിയ തിലക് വര്‍മയുടെ അവസരോചിത ബാറ്റിങാണ് മുംബൈയെ രക്ഷിച്ചത്. ഒപ്പം നേഹല്‍ വധേരയും മികവ് പുലര്‍ത്തി. മുഹമ്മദ് നബിയാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരാള്‍. മാറ്റെല്ലാവരും ക്ഷണം മടങ്ങി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

52 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായ ഘട്ടത്തിലാണ് തിലകും നേഹലും ക്രീസില്‍ ഒന്നിച്ചത്. തിലക് 45 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറും സഹിതം 65 റണ്‍സെടുത്തു. നേഹല്‍ 24 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും സഹിതം 49 റണ്‍സും സ്വന്തമാക്കി. മുഹമ്മദ് നബി 17 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും സഹിതം 23 റണ്‍സെടുത്തു.

രാജസ്ഥാനു വേണ്ടി ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. അവേശ് ഖാന്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

വിക്കറ്റെടുത്ത സന്ദീപിനെ സഞ്ജു സാംസണ്‍ അഭിനന്ദിക്കുന്നു
മകന് വേണ്ടി കരിയര്‍ ഉപേക്ഷിച്ച അച്ഛനും അമ്മയും; ഗുകേഷ് താണ്ടിയ കഠിന വഴികള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com