ഗുകേഷ് ഡി
ഗുകേഷ് ഡിട്വിറ്റര്‍

​'ഗുകേഷ്, ടൊറന്റോയിലെ ഇന്ത്യൻ ഭൂകമ്പം! ചെസിൽ ആനന്ദിന്റെ കുട്ടികൾ അഴിഞ്ഞാടുന്നു'- അഭിനന്ദിച്ച് കാസ്പറോവ്

ടൊറന്റോയിൽ നടന്ന ഫിഡെ കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിൽ ചാമ്പ്യനായാണ് ​ഗുകേഷ് ചരിത്രമെഴുതിയത്

40 വർഷം മുൻപ് താൻ സ്ഥാപിച്ച റെക്കോർഡ് തകർത്ത് കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിൽ കിരീടം സ്വന്തമാക്കിയ ഇന്ത്യൻ താരം ഡി ​ഗുകേഷിനെ അഭിനന്ദിച്ച് റഷ്യൻ ചെസ് ഇതിഹാസം ​ഗാരി കാസ്പറോവ്. ടൊറന്റോയിൽ ചെസിലെ ഇന്ത്യൻ ഭൂ​കമ്പമാണ് കണ്ടതെന്നു അദ്ദേഹം വ്യക്തമാക്കി. ലോക കിരീടത്തിനായുള്ള പോരാട്ടത്തിനു യോ​ഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന കാസ്പറോവ് സ്ഥാപിച്ച പഴക്കമുള്ള റെക്കോർഡാണ് ഇന്ത്യൻ താരം തകർത്തത്.

'ചെസിലെ ഏറ്റവും ഉന്നത കിരീടത്തിനായി ചൈനീസ് ചാമ്പ്യൻ ഡിങ് ലിറനെ നേരിടാനൊരുങ്ങുന്ന 17കാരനായ ഗുകേഷ് ഡിക്ക് അഭിനന്ദനങ്ങൾ! ടൊറന്റോയിലെ ഇന്ത്യൻ ഭൂകമ്പം ചെസ് ലോകത്തെ ടോക്‌റ്റോണിക് ഫലകങ്ങൾ മാറുന്നതിന്റെ പാരമ്യതയെ കാണിക്കുന്നു. വിഷി ആനന്ദിന്റെ കുട്ടികൾ അഴിഞ്ഞാടുകയാണ്'- കാസ്പറോവ് എക്‌സിൽ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടൊറന്റോയിൽ നടന്ന ഫിഡെ കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിൽ ചാമ്പ്യനായാണ് ​ഗുകേഷ് ചരിത്രമെഴുതിയത്. പിന്നാലെയാണ് കാസ്പറോവിന്റെ ശ്രദ്ധേയ അഭിനന്ദനം.

ഒപ്പം തന്റെ പ്രധാന എതിരാളികളിൽ ഒരാളായിരുന്നു ഇതിഹാസ ഇന്ത്യൻ ചെസ് താരം വിശ്വനാഥൻ ആനന്ദിനേയും കാസ്പറോവ് എടുത്തു പറയുന്നു. ഇന്ത്യയിൽ പുതിയൊരു ചെസ് സംസ്കാരത്തിനു തുടക്കമിട്ട താരമാണ് ആനന്ദ്. അഞ്ച് തവണ ലോക ചാമ്പ്യനായ ആനന്ദിന്റെ അക്കാദമിയിൽ നിന്നു ​ഗുകേഷ് പരിശീലനം നേടിയിട്ടുണ്ട്.

1984ലാണ് കാസ്പറോവ് റെക്കോർഡിട്ടത്. അന്ന് ലോക പോരാട്ടത്തിനു അനറ്റോളി കാർപോവുമായി ഏറ്റുമുട്ടാൻ യോ​ഗ്യത നേടുമ്പോൾ 22 വയാസായിരുന്നു കാസ്പറോവിനുണ്ടായിരുന്നത്. ഈ റെക്കോർഡാണ് വെറും 17ാം വയസിൽ ​ഗുകേഷ് തിരുത്തിയത്.

ഗുകേഷ് ഡി
മകന് വേണ്ടി കരിയര്‍ ഉപേക്ഷിച്ച അച്ഛനും അമ്മയും; ഗുകേഷ് താണ്ടിയ കഠിന വഴികള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com