'സഞ്ജു ടി20 ലോകകപ്പ് ടീമില്‍ വേണം, രോഹിതിനു ശേഷം ഇന്ത്യന്‍ ക്യാപ്റ്റനും ആകണം'

സഞ്ജുവിന്റെ നായക മികവിനെ അഭിനന്ദിച്ച് ഹര്‍ഭജന്‍
യശസ്വിയും സഞ്ജുവും ബാറ്റിങിനിടെ
യശസ്വിയും സഞ്ജുവും ബാറ്റിങിനിടെപിടിഐ

ജയ്പുര്‍: ഈ ഐപിഎല്ലില്‍ സ്വപ്‌ന സമാന കുതിപ്പാണ് മലയാളി നായകന്‍ സഞ്ജു സാംസന്റെ കീഴില്‍ രാജസ്ഥാന്‍ റോയല്‍സ് നടത്തുന്നത്. സീസണില്‍ ടീം പ്ലേ ഓഫിനു തൊട്ടരികില്‍ നില്‍ക്കുന്നു. മുംബൈ ഇന്ത്യന്‍സിനെതിരായ വിജയത്തിനു പിന്നാലെ സഞ്ജുവിന്റെ നായക മികവിനെ അഭിനന്ദിച്ച് ഇതിഹാസ സ്പിന്നറും മുന്‍ ഇന്ത്യന്‍ താരവുമായ ഹര്‍ഭജന്‍ സിങ്.

രോഹിതിനു ശേഷം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടി20 ടീമിന്റെ നായകനാകുമെന്ന പ്രതീക്ഷയാണ് ഹര്‍ഭജന്‍ പങ്കിടുന്നത്. സഞ്ജുവിനെ ഇന്ത്യയുടെ ടി20 നായകനാക്കണമെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. എക്‌സ് പോസ്റ്റിലാണ് മുന്‍ സ്പിന്നറുടെ ശ്രദ്ധേയ നിരീക്ഷണം. മുംബൈക്കെതിരെ സെഞ്ച്വറി നേടി രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായ യശസ്വി ജയ്‌സ്വാളിന്റെ പ്രകടനത്തേയും ഹര്‍ഭജന്‍ എടുത്തു പറയുന്നുണ്ട്.

'കീപ്പര്‍- ബാറ്റ്‌സ്മാനെ കുറിച്ചു ഒരു ചര്‍ച്ചയും ആവശ്യമില്ല. സഞ്ജു സാംസണ്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് വരണം. രോഹിത് ശര്‍മയ്ക്കു ശേഷം ഇന്ത്യയുടെ ക്യാപ്‌നുമാകണം. ക്ലാസ് സ്ഥിരവും ഫോം താത്കാലികവുമാണെന്നതിന്റെ തെളിവാണ് യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിങ് തെളിയിക്കുന്നത്'- ഹര്‍ഭജന്‍ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സീസണില്‍ മിന്നും ഫോമിലാണ് സഞ്ജു ബാറ്റ് ചെയ്യുന്നത്. മൂന്ന് നോട്ടൗട്ട് ഉള്‍പ്പെടെ എട്ട് കളിയില്‍ 314 റണ്‍സുമായി താരം ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ നാലാം സ്ഥാനത്തുണ്ട്. മൂന്ന് അര്‍ധ സെഞ്ച്വറികളും സഞ്ജു നേടിയിട്ടുണ്ട്.

മുംബൈക്കെതിരെ യശസ്വി ജയ്സ്വാളിന്റെ കിടിലന്‍ സെഞ്ച്വറിയാണ് രാജസ്ഥാന്റെ ജയം അനായാസമാക്കിയത്. താരം 60 പന്തില്‍ ഏഴ് സിക്സും ഒന്‍പത് ഫോറും സഹിതം 104 റണ്‍സെടുത്തു. ഐപിഎല്ലില്‍ യശസ്വി നേടുന്ന രണ്ടാം ശതകമാണിത്. ജയം സ്വന്തമാക്കുമ്പോള്‍ യശസ്വിക്കൊപ്പം സഞ്ജു പുറത്താകാതെ ക്രീസില്‍ നിന്നു. സഞ്ജു 28 പന്തില്‍ രണ്ട് വീതം സിക്സും ഫോറും സഹിതം 38 റണ്‍സ് കണ്ടെത്തി.

യശസ്വിയും സഞ്ജുവും ബാറ്റിങിനിടെ
ഐപിഎല്ലില്‍ പുതിയ ചരിത്രം തുന്നി യുസ്‌വേന്ദ്ര ചഹല്‍! വിക്കറ്റ് നേട്ടത്തില്‍ നാഴികക്കല്ല്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com